News - 2024

കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് കെ‌സി‌ബി‌സി ഒരു കോടി രൂപ സംഭാവന നല്‍കി

സ്വന്തം ലേഖകന്‍ 08-05-2020 - Friday

കൊച്ചി: കേരളത്തിലെ കത്തോലിക്ക സഭയിലെ വിവിധ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നും കെ‌സി‌ബി‌സി സമാഹരിച്ച ഒരു കോടി മൂന്നുലക്ഷത്തി അന്‍പതിനായിരം രൂപ (1,03,50,000) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. ജില്ലാ ഭരണകൂടങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായും മറ്റു വിധത്തിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് പുറമെയാണിത്.

രൂപതകളും സന്യാസ സമൂഹങ്ങളും ഇടവകകളും സര്‍ക്കാരുമായി സഹകരിച്ച് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ കെ‌സി‌ബി‌സി വിലയിരുത്തുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശം നല്കുകയും ചെയ്യുമെന്ന് കെ‌സി‌ബി‌സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ ആശുപത്രികളും വിട്ടുതരാന്‍ തയാറാണെന്ന് കെ‌സി‌ബി‌സി നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »