News

"ദി ബിഗ് വാണിംഗ്"; ഡോക്യുമെന്ററി ചലച്ചിത്രം കാണാന്‍ ആഹ്വാനവുമായി സ്പാനിഷ് ബിഷപ്പ്

പ്രവാചകശബ്ദം 20-09-2024 - Friday

മാഡ്രിഡ്: മനുഷ്യരാശിയുടെ നന്മയും തിന്മയും നിറഞ്ഞ അവസ്ഥയും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ചിന്തിക്കാൻ സഹായിക്കുന്ന സിനിമ സെപ്റ്റംബർ 27ന് റിലീസ് ചെയ്യും. "ദി ബിഗ് വാണിംഗ്" എന്ന പേരിലാണ് ചിത്രം സ്പെയിനിൽ റിലീസ് ചെയ്യുന്നത്. കത്തോലിക്ക ഉള്ളടക്കമുള്ള ഡോക്യുമെൻ്ററി ചിത്രമായതിനാല്‍ മോണ്ടെറി (മെക്സിക്കോ) ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ റോജിലിയോ കാബ്രേര ലോപ്പസ് സിനിമ കാണാന്‍ ആഹ്വാനം നല്‍കി.

ജുവാൻ കാർലോസ് സാലസും മാർത്ത ലിലിയ ലോപ്പസും ചേർന്ന് നിർമ്മിച്ച സിനിമ മനുഷ്യരാശിയുടെ നല്ലതോ ചീത്തയോ ആയ നമ്മുടെ പെരുമാറ്റത്തിൻ്റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാൻ സഹായിക്കുന്ന ഒന്നാണെന്ന് ബിഷപ്പ് കബ്രേറ പറഞ്ഞു. പുരാതന പ്രവചനങ്ങളുമായും ബൈബിൾ ഭാഗങ്ങളുമായും ബന്ധപ്പെട്ട അമാനുഷിക സംഭവങ്ങള്‍ക്ക് സാക്ഷിയായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ ഞെട്ടിക്കുന്ന അനുഭവങ്ങളും ചിത്രത്തില്‍ പ്രമേയമാകുന്നുണ്ട്.

പില്‍ക്കാലത്ത് കൊടിയ മദ്യപാനിയും ലണ്ടനിലെ ഏറ്റവും അപകടകാരിയായ മോട്ടോർസൈക്കിൾ സംഘങ്ങളിലെ അംഗവും ഓസ്‌ട്രേലിയൻ ഒളിമ്പിക് അത്‌ലറ്റ് അലൻ അമേസിൻ്റെയും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മരിയ ഡെൽ ഹിമാലയ എന്നറിയപ്പെടുന്ന സ്പാനിഷ് നഴ്‌സിൻ്റെയും സാക്ഷ്യപത്രമാണ് സിനിമ. ഒന്നര മണിക്കൂറാണ് ദൈര്‍ഖ്യം.


Related Articles »