News - 2025
മരണാനന്തര ജീവിതത്തില്‍ ഉറച്ചു വിശ്വസിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്
സ്വന്തം ലേഖകന്‍ 29-08-2016 - Monday
ലണ്ടന്‍: തന്റെ ആഴമായ ക്രിസ്തീയ വിശ്വാസം ഒരിക്കല്‍ കൂടി തുറന്ന്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ബ്രിട്ടണിലെ ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി തെരേസ മെയ് തന്റെ ക്രിസ്തീയ വിശ്വാസം തുറന്നു പറഞ്ഞത്. മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് "തീര്‍ച്ചയായും ഉണ്ട്, ഞാന്‍ ഒരു ക്രൈസ്തവ വിശ്വാസിയും ഒരു പുരോഹിതന്റെ മകളുമാണ്" എന്ന മറുപടിയാണ് തെരേസ മെയ് നല്‍കിയത്.
ബ്രെക്‌സിറ്റ് ഫലത്തിന് ശേഷം ഡേവിഡ് കാമറൂണ്‍ രാജിവച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തെരേസ മെയ്, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ അംഗമാണ്. തന്റെ ക്രിസ്തീയ വിശ്വാസം പലവട്ടം പരസ്യമായി ഏറ്റുപറഞ്ഞ വ്യക്തി കൂടിയാണ് തെരേസ മെയ്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഏതാണെന്ന ചോദ്യത്തിനുള്ള തെരേസയുടെ ഉത്തരത്തിലും 'ദേവാലയം' നിറഞ്ഞു നിന്നിരുന്നു.
"വിവാഹ ദിവസം ദൈവ സന്നിധിയില്‍ മുട്ടുമടക്കുവാനായി ദേവാലയത്തിലേക്ക് എത്തിയതിലും സന്തോഷം നിറഞ്ഞ ദിവസം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല" എന്ന മറുപടിയാണ് തെരേസ മെയ് നല്കിയത്. പലവിധ തിന്മയുടെ പ്രവര്‍ത്തനങ്ങളും ശക്തമായ ബ്രിട്ടനില്‍ ദൈവവിശ്വാസിയും അത് മടികൂടാതെ ഏറ്റുപറയുന്ന ഒരു വനിതയുമായ തെരേസ മെയുടെ നേതൃത്വം ഗുണം ചെയ്യുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക