India - 2024

കെ‌സി‌ബി‌സിയുടെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചാമത് അഖണ്ഡ ബൈബിൾ പാരായണത്തിന് ഇന്ന് തുടക്കമാകും

പ്രവാചകശബ്ദം 08-11-2024 - Friday

കെ‌സി‌ബി‌സി ബൈബിൾ കമ്മീഷന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചാമത് അഖണ്ഡ ബൈബിൾ പാരായണത്തിന് ഇന്ന് തുടക്കമാകും. നവംബർ 8 മുതൽ 12 വരെ തുടർച്ചയായി 96 മണിക്കൂർ രാത്രിയും പകലുമായി നടത്തുന്ന ആഗോള അഖണ്ഡ ബൈബിൾ പാരായണത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ പങ്കെടുക്കും. കെ‌സി‌ബി‌സി ബൈബിൾ കമ്മീഷനും ഡിവൈന്‍ മേഴ്സി വചന ഫാമിലിയും ചേർന്നാണ് ആഗോള അഖണ്ഡ ബൈബിൾ പാരായണത്തിന് നേതൃത്വം നല്‍കുന്നത്.

അഖണ്ഡ ബൈബിൾ പരായണത്തിന് കെ‌സി‌ബി‌സി ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ ആശംസകൾ നേർന്നു. ഉദ്ഘാടനം ഇന്നു നവംബർ 8 രാത്രി 8 മണിക്ക് മറിയം ത്രേസ്യ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടര്‍ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട് നിർവ്വഹിക്കും. സമാപനത്തില്‍ കെ‌സി‌ബി‌സി ബൈബിൾ കമ്മീഷൻ സെക്രട്രറി ഫാ. ജോജു കോക്കാട്ട് സന്ദേശം നല്‍കും. 2025 ജൂബിലി വർഷത്തിലേക്കുള്ള ഒരുക്കമാണ് അഖണ്ഡ ബൈബിൾ പാരായണമെന്ന് ബൈബിൾ കമ്മീഷൻ സെക്രട്ടറി അറിയിച്ചു.

Join Zoom Meeting: ‍

https://us06web.zoom.us/j/4760452605?pwd=cGVyUE55WUZ3b2xmVkN2N20vL2M3UT09 ‍

* Meeting ID: 476 045 2605

* Passcode: 492398


Related Articles »