India - 2025
മുനമ്പം വഖഫ് ഭൂമിയല്ല എന്ന സത്യം കേരള സര്‍ക്കാര്‍ അംഗീകരിക്കണം: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍
പ്രവാചകശബ്ദം 06-01-2025 - Monday
വൈപ്പിൻ: മുനമ്പം വഖഫ് ഭൂമിയല്ല എന്ന സത്യം വഖഫ് ബോർഡും കേരള സർക്കാരും അംഗീകരിക്കണമെന്നു വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. മുനമ്പം ഭൂപ്രശ്നത്തെ തുടർന്ന് നടന്നുവരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് നട ത്തിയ മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. മുനമ്പത്ത് താമസിക്കുന്ന സാധാരണക്കാരുടെ റവന്യു അവകാശങ്ങൾ എത്രയും വേഗം പുനഃസ്ഥാപിച്ചു കിട്ടാനും മുനമ്പം ജുഡീഷൽ കമ്മീഷൻ്റെ തീരുമാനങ്ങൾ താമസംകൂടാതെ ഉണ്ടാകാനും അതുവഴി സാധാരണ ജനങ്ങൾക്ക് സാമൂഹ്യനീതി വൈകാതെ ലഭിക്കാനും നടപടി ഉണ്ടാകണമെന്ന് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ, കൊച്ചി രൂപത വികാരി ജനറൽ മോൺ. ഷൈജു പര്യാത്തുശേരി, വരാപ്പുഴ അതിരൂപത വികാരി ജന റൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ഹൈബി ഈഡൻ എംപി, ടി.ജെ.വിനോദ് എംഎൽഎ, മുൻമന്ത്രി ഡൊമിനിക് പ്രസൻ്റേഷൻ, കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമ സ് തറയിൽ, ചാൻസലർ ഫാ. എബിജിൻ അറക്കൽ, പിആർഒ ഫാ. യേശുദാസ് പഴമ്പിള്ളി, കെഎൽസിഎ സംസ്ഥാന സെക്രട്ടറി ജോസി കരുമാഞ്ചേരി, കൊച്ചി രൂപത ചാൻസലർ ഫാ. ജോണി സേവ്യർ പുതുക്കാട്, ഫാ. ജോഷി മയ്യാറ്റിൽ, മനുഷ്യച്ചങ്ങല കമ്മിറ്റി ചെയർമാൻ ഫാ. പോൾ തുണ്ടിയിൽ, ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ ഒളിപറമ്പിൽ, ഷാജി ജോർജ്, സി.ജെ പോൾ, റോയ് പാളയത്തിൽ, ബിജു പുത്തൻവീട്ടിൽ, മേരി ഗ്രേയ്‌സ്, എബി തട്ടാരുപറമ്പിൽ, മാത്യു ലിക്‌ചൻ റോയ്, നിക്സൺ വേണാട്ട്, ഫാ. ഫ്രാൻസിസ് പൂപ്പാടി എന്നിവർ പ്രസംഗിച്ചു.