India - 2025

എല്ലാ വിഭാഗം ജനങ്ങൾക്കും അർഹമായ നീതി ലഭ്യമാക്കണം: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

പ്രവാചകശബ്ദം 04-12-2023 - Monday

കൊച്ചി: എല്ലാ വിഭാഗം ജനങ്ങൾക്കും അർഹമായ നീതി ലഭ്യമാക്കാൻ ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും തുല്യമായ സംവരണം ഏർപ്പെടുത്തണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. ലത്തീൻ കത്തോലിക്ക ദിനാചരണവും കെആർഎൽസിസി അവാർഡ് വിതരണവും എറണാകുളം ഉണ്ണിമിശിഹാ പള്ളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെആർഎൽസിസി പ്രസിഡൻ്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. അതിരൂപത ജനജാഗരത്തിൻ്റെ പൊതുസമ്മേളനം വരാപ്പുഴ അതിരൂപതാ വികാരി ജനറാൾ മോൺ. മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു.

ടി.ജെ. വിനോദ് എംഎൽഎ, വികാരി ജനറാൾമാരായ മോൺ. മാത്യു ഇല ഞ്ഞിമിറ്റം, മോൺ. സെബാസ്റ്റ്യൻ വാസ്, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, സിഎസ്എസ് ദേശീയ പ്രസിഡൻ്റ ബെന്നി പാപ്പച്ചൻ, കെസിവൈഎം സം സ്ഥാന പ്രസിഡന്ററ് കാസി പൂപ്പന, കെഎൽസിഡബ്ല്യു സംസ്ഥാന പ്രസിഡന്റ് ഷേർളി സ്റ്റാൻലി, ഫാ. തോമസ് തറയിൽ, പി.ജെ. തോമസ്, ഷിബു ജോസഫ്, പുഷ്‌പ ക്രിസ്റ്റി, ഫാ.എബിജിൻ അറക്കൽ, ബിജു ജോസി തുടങ്ങിയവർ പ്രസംഗിച്ചു.


Related Articles »