India - 2025
മനുഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ വീഴ്‌ചവരുത്തരുതെന്ന് മാർ ജോസ് പുളിക്കൽ
പ്രവാചകശബ്ദം 12-02-2025 - Wednesday
കാഞ്ഞിരപ്പള്ളി: വന്യജീവികളുടെ ആക്രമണം അനിയന്ത്രിതമായി വർധിച്ചുവരുന്ന ദുരവസ്ഥയിൽ മനുഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ വീഴ്‌ചവരുത്തരുതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ. പെരുവന്താനം ചെന്നാപ്പാറ കൊമ്പൻപാറയിൽ ഇസ്‌മായിലിൻ്റെ ഭാര്യ സോഫിയ എന്ന വീട്ടമ്മ അതിദാരുണമായി കൊല്ലപ്പെട്ട സംഭവം വേദനാജനകമാണ്. ഇനിയും ഈ വിധ സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാനുള്ള ജാഗ്രതയും നടപടികളും ഉത്തര വാദിത്വപ്പെട്ടവരിൽനിന്ന് ഉണ്ടാകണമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
കണമലയിൽ കാട്ടുപോത്ത് രണ്ടുപേരെയും തുലാപ്പള്ളിയിൽ കാട്ടാന ഒരാളെയും അ രുംകൊലചെയ്ത സംഭവങ്ങളുടെ നടുക്കം മാറും മുമ്പാണ് ചെന്നാപ്പാറയിലെ ദുര ന്തം. വന്യമൃഗ ആക്രമണത്തിൽ മരണം സംഭവിച്ചവരെല്ലാം നിർധനരും സാധാരണക്കാരായ കർഷകരുമാണെന്നിരിക്കെ കുടുംബത്തിന് സർക്കാർ അനുവദിക്കുന്ന പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പര്യാപ്തമല്ല. നഷ്ടപരിഹാര തുക കൊണ്ട് മനുഷ്യ ജീവൻ്റെ നഷ്ടത്തെ പരിഹരിക്കാനുമാവില്ല.
എന്നിരുന്നാലും വന്യജീവി ആക്രമണത്തിൽ മരണം സംഭവിക്കുയോ പരിക്കേൽക്കുകയോ ചെയ്തവർക്ക് കാലോചിതമായ നിരക്കിൽ നഷ്ടപരിഹാരം വർധിപ്പിക്കുകയും അത് അടിയന്തരമായി ലഭ്യമാക്കുകയും വേണം. മലയോരമേഖല ഒന്നാകെ വന്യമൃഗ ഭീഷണിയെ നേരിടുന്നതിനാൽ സമയബന്ധിതമായി വനാതിർത്തിയിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നടപടിയുണ്ടാകണം.
വന്യമൃഗങ്ങളുടെ ശല്യം ജനജീവിതം ദുഷ്കരമാക്കുന്നു. കൃഷി ചെയ്യാനോ മക്കളെ വിദ്യാലയങ്ങളിൽ അയയ്ക്കാനോ ആരാധനാലയങ്ങളിൽ പോകാനോ പറ്റാത്ത സാഹചര്യമാണ് ഇവിടങ്ങളിൽ നിലനിൽക്കുന്നത്.
എണ്ണം പെരുകി കാട്ടിൽ ആവാസം സാധിക്കാത്ത മൃഗങ്ങളെ വിദേശങ്ങളിലേതുപോലെ കള്ളിംഗ് പോലുള്ള സംവിധാനത്തിലൂടെ നിയന്ത്രിക്കണം. കേരളം ഇക്കാലത്ത് നേരിടുന്ന ഏറ്റവും ആശങ്കാജനമായ പ്രശ്‌നമായി വന്യമൃഗങ്ങളുടെ നാടിറക്കം മാറിയിരിക്കെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മനുഷ്യജീവനും സ്വത്തിനും സുരക്ഷ ഉറ പ്പാക്കുന്നതിൽ ഒരു നിമിഷം വൈകിക്കൂടെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
![](/images/close.png)