Daily Saints. - 2024

0: October 7 : പരിശുദ്ധ ജപമാലയുടെ രാജ്ഞി

ഷാജു പൈലി 04-10-2015 - Sunday

1570-തുർക്കികളുമായുണ്ടായ ലെപാന്റൊ യുദ്ധത്തിൽ കൈവരിച്ച നാവിക വിജയത്തിന്റെ നന്ദി പ്രകാശനത്തിനായി വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപാപ്പയാണ് ഈ ദിവസം പരിശുദ്ധ ജപമാല രാജ്ഞിയുടെ നാമഹേതു തിരുന്നാളായി ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്.

നിന്തരമായി ജപമാല എത്തിച്ചതിന്റെ ഫലമായിരുന്നു ഈ വിജയം. ഇസ്ലാമിക ശക്തികളെ യുറോപ്പിന്റെ മേൽ ആധിപത്യം നേടുന്നതിൽ നിന്നും തടഞ്ഞത് ഈ വിജയമായിരുന്നു. ഒരുപക്ഷെ ലെപാന്റൊ യുദ്ധ വിജയമായിരിക്കാം ഓട്ടോമൻ സാമ്രാജ്യത്തിനുമേൽ ക്രിസ്ത്യാനികൾ നേടുന്ന പരിപൂർണ്ണ വിജയം.

1571 ഒക്ടോബർ 7ന് ദൈവമാതാവിനോടുള്ള പ്രാർത്ഥനയുടെ ഫലമായി നേടിയ ഈ വിജയത്തിന്റെ സ്മരണ നിലനിർത്തിയത് 'ദൈവമാതാവ് ക്രിസ്ത്യാനികളുടെ സഹായം' എന്ന സ്തുതി പ്രാർത്ഥനാ ക്രമത്തിൽ ഉൾപ്പെടുത്തി കൊണ്ടാണ്. 1716-ൽ ബെൽഗ്രേഡിൽ വച്ച് തുർക്കികൾ പരാജയപ്പെട്ടത് അഡ്നിവ്‌സിലെ പരിശുദ്ധ രാജ്ഞിയുടെ നാമഹേതു തിരുന്നാൾ ദിവസം തന്നെയാണെന്നുള്ളത് സ്മരണാർഹമാണ്.

ക്ലെമന്റ് പതിനൊന്നാമൻ മാർപാപ്പയാണ് മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാളിന് ശേഷം വരുന്ന എട്ടാമത്തെ ദിവസം പരിശുദ്ധ ജപമാലയുടെ തിരുന്നാളായി ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്തത്. "പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്ക് വേണ്ടീ പ്രാർത്ഥിക്കണമേ" എന്ന പ്രശസ്തമായ പ്രാർത്ഥന പ്രാർത്ഥനാക്രമത്തിൽ കൂട്ടിചേർത്തത് ലിയോ പതിമൂന്നാമൻ മാർപാപ്പയാണ്. അന്ന് തൊട്ടിന്നുവരെ ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ ഈ പ്രാർത്ഥന ജപിച്ചു വരുന്നു.

പരിശുദ്ധ ദൈവമാതാവിന്റെ ജപമാല വഴി പ്രാപിച്ച അളവറ്റ അനുഗ്രഹങ്ങൾക്കും നന്മകൾക്കും പകരമായിട്ട് ലോകം മുഴുവനുമുള്ള ക്രൈസ്തവർ ജപമാല ചൊല്ലുന്നത് വഴി മാതാവിനോടു കാണിക്കുന്ന നന്ദി പ്രകാശന ആഘോഷമാണ് യഥാർത്ഥത്തിൽ ഈ തിരുന്നാൾ.

ആധുനിക കാലഘട്ടത്തിലെ പ്രശസ്തരായിട്ടുള്ള പാപ്പാമാരെല്ലാവരും തന്നെ വിശ്വാസികളോട് ജപമാലയോട് ഭക്തിയുളളവരായിരിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മീയത നിറഞ്ഞതും മനസ്സിൽ മനനം ചെയ്യാവുന്നതും ഉച്ചത്തിൽ ജപിക്കാവുന്നതുമായ പ്രാർത്ഥനയാണ് പരിശുദ്ധ ജപമാല. ഇത് എത്തിക്കുന്നത് വഴി സഭയുടെ മേൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ചൊരിയപ്പെടുന്നു.

സകലർക്കും മുക്തി നൽകുവാൻ കഴിവുള്ളവനായ പുത്രനായ ക്രിസ്തുവും രക്ഷാകര പദ്ധതിയിൽ സഹായിയും തന്റെ അമ്മയുമായ പരിശുദ്ധ ദൈവ മാതാവിനോടുള്ള സ്നേഹവും ഐക്യവും വഴി മോക്ഷപ്രാപ്തിക്കായി അപേക്ഷിക്കും മട്ടിൽ ബൈബിളിൽ നിന്നും പ്രചോദിതമായിട്ടുള്ള പ്രാർത്ഥനയാണ് ജപമാല.


Related Articles »