Meditation. - November 2024
ക്രിസ്തുവിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ 05-11-2024 - Tuesday
"ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്" (യോഹന്നാന്‍ 1:18).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 5
ദൈവം മനുഷ്യനോട് സംസാരിക്കുന്നത് പ്രപഞ്ചമാസകലത്തിലൂടെയാണ്. വചനം പറയുന്നു, ''ലോകസൃഷ്ടി മുതല്‍ ദൈവത്തിന്റെ അദൃശ്യ പ്രകൃതി, അതായത് അവിടുത്തെ അനന്ത ശക്തിയും ദൈവത്വവും, സൃഷ്ട വസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്'' (റോമാ 1:20). പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ഏകപുത്രനാണ് അവിടുത്തെ വെളിപ്പെടുത്തുന്നത് എന്ന സത്യം തറപ്പിച്ച് പറയാനാണ്, "ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല" എന്ന് വി. യോഹന്നാന്‍ എഴുതുന്നത്. ഈ 'വെളിപ്പെടുത്തല്‍' ഏകവും ത്രിത്വവുമായി അതീവരഹസ്യത്തില്‍ വസിക്കുന്ന ദൈവത്തെയാണ് സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്റെ ഈ വെളിപ്പെടുത്തലിലൂടെയാണ് ദൈവത്തിനു മനുഷ്യനോടുള്ള നന്മയും സ്‌നേഹം നിറഞ്ഞ കാരുണ്യം നമ്മള്‍ മനസ്സിലാക്കുന്നത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.12.80).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.