Purgatory to Heaven. - November 2024

ഹന്നാന്‍ വെള്ളം നല്‍കുന്ന പാപമോചനം

സ്വന്തം ലേഖകന്‍ 06-11-2022 - Sunday

“ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും. സകലവിഗ്രഹങ്ങളില്‍ നിന്നും നിങ്ങളെ ഞാന്‍ നിര്‍മലരാക്കും” (എസക്കിയേല്‍ 36:25).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 6

യേശുവിന്റെ അമൂല്യമായ തിരുരക്തത്തെക്കുറിച്ച് നമ്മളെ ഓര്‍മ്മിപ്പിക്കുന്നതാണ് വിശുദ്ധ ജലം. അത് നമ്മുടെ ശരീരത്തിനും ആത്മാവിനും വലിയ നേട്ടങ്ങള്‍ നല്‍കുകയും പാപങ്ങളെ ശുദ്ധീകരിച്ച് ഇല്ലാതാക്കുകയും ചെയ്യുന്നു. അത് ദുരാത്മാക്കളെ അകറ്റി നിര്‍ത്തും. വിശുദ്ധ ജലം മരിച്ചവരുടെ ആത്മാക്കള്‍ക്ക്‌ ആശ്വാസം നല്‍കുന്നു. ഒരുപക്ഷേ തങ്ങളുടെ മോചനത്തിനു അവര്‍ക്ക്‌ വിശുദ്ധ ജലത്തിന്റെ ഒരു തുള്ളി മതിയാകും.

വിചിന്തനം:

വിശുദ്ധ ജലം ഭക്തിയോടെ ഉപയോഗിക്കുക. നമ്മുടെ വിരല്‍ വിശുദ്ധ ജലത്തില്‍ മുക്കിയിട്ട് പ്രാര്‍ത്ഥിക്കുക: “കാരുണ്യവാനായ കര്‍ത്താവേ, വിശുദ്ധ ജലത്താലും അവിടുത്തെ അമൂല്യ രക്തത്താലും, ഞങ്ങളുടെ എല്ലാ പാപങ്ങളും തുടച്ചു നീക്കുവാന്‍ കരുണയായിരിക്കേണമേ, ഈ വിശുദ്ധ ജലത്തിന്റെ യോഗ്യതയാല്‍ ശുദ്ധീകരണസ്ഥലത്തെ അനേകം ആത്മാക്കള്‍ക്ക്‌ ആശ്വാസം നല്‍കി അങ്ങ് അനുഗ്രഹിക്കുകയും ചെയ്യേണമേ”.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »