Purgatory to Heaven. - November 2025
പ്രിയപ്പെട്ടവരുടെ മരണംമൂലം ദുഃഖാര്‍ത്തരായവരെ എപ്രകാരമാണ് ആശ്വസിപ്പിക്കേണ്ടത്?
സ്വന്തം ലേഖകന്‍ 13-11-2023 - Monday
“മരണമേ, നിന്റെ ദംശനം എവിടെ? മരണത്തിന്റെ ദംശനം പാപവും പാപത്തിന്റെ ശക്തി നിയമവുമാണ്” (1 കോറിന്തോസ് 15:55-56).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 13
"മരണം മൂലം നമ്മുടെ ഇടയിൽ നിന്നും വേർപെട്ടുപോയവർ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പിതാവിന്റെ കൂടെയായിരിക്കും എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ ആശ്വസിപ്പിക്കുന്നതല്ല അന്ത്യകര്‍മ്മ വേളയില്‍ ഒരു പുരോഹിതന്റെ കടമ. മരണപ്പെട്ടയാള്‍ സ്വര്‍ഗ്ഗത്തിലായിരിക്കുമെന്ന് അനുമാനിക്കുന്നത് ദൈവത്തിന്റെ മനസ്സിനെ സങ്കല്‍പ്പിക്കുന്നതിന് തുല്ല്യമാണ്.
അതിനു പകരം മരണത്തിനു മേല്‍ ക്രിസ്തു നേടിയ വിജയത്തിലേക്ക് മരണപ്പെട്ടയാളുടെ ആത്മാവിനെ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുകയും ദിവ്യബലി അർപ്പിക്കുകയുമാണ് ഒരു വൈദികൻ ചെയ്യേണ്ടത്. കാരണം പൂർണ്ണ വിശുദ്ധി പ്രാപിക്കാത്ത ആത്മാക്കൾക്ക് ശുദ്ധീകരണസ്ഥലത്തെ നേരിടേണ്ടതായി വന്നേക്കാം. ഇപ്രകാരം പ്രാര്‍ത്ഥനയും, ദിവ്യകര്‍മ്മങ്ങളും വഴി ദുഃഖാര്‍ത്തരായ ബന്ധുജനങ്ങളെ ആശ്വസിപ്പിക്കണം."
(പ്രശസ്ത കത്തോലിക്കാ എഴുത്തുകാരിയായ പെഗ്ഗി ഫ്രൈ)
വിചിന്തനം:
മൃതസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ ഒരിക്കലും പാഴാക്കരുത്. നമ്മുടെ പ്രാർത്ഥനകൾ മരണപ്പെട്ടവർക്കും, നമ്മുടെ സാന്നിധ്യം അവരുടെ പ്രിയപ്പെട്ടവർക്കും ആശ്വാസമാകും എന്ന സത്യം നമ്മുക്ക് മറക്കാതിരിക്കാം.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക