Purgatory to Heaven. - November 2025
മരിച്ചവര്‍ക്കായുള്ള നമ്മുടെ പ്രാര്‍ത്ഥനയും പരിഹാരവും
സ്വന്തം ലേഖകന്‍ 21-11-2024 - Thursday
“മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും” (മത്തായി 6:14).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 21
“നമ്മളില്‍ നിന്നും മരണം വഴി വേര്‍പിരിഞ്ഞവരെ നമുക്ക് സഹായിക്കുവാന്‍ കഴിയുമെന്ന വിശ്വാസത്തിന്റെ പ്രകടനം കൂടിയാണ് മരിച്ചവര്‍ക്കായുള്ള നമ്മുടെ പ്രാര്‍ത്ഥന. ക്ഷമിക്കുകയോ ക്ഷമ ചോദിക്കുകയോ ചെയ്യുന്നത് കൊണ്ട് മാത്രം ബന്ധങ്ങളില്‍ ഉണ്ടായ മുറിവുകളുടെ കേടുപാടുകള്‍ നീങ്ങുന്നില്ല. അതിനു ഒരു പരിഹാരം ആവശ്യമാണ്. ഇപ്രകാരമുള്ള പരിഹാരം ഈ ലോകജീവിതത്തില്‍ വച്ച് ചെയ്യുവാന്‍ സാധിക്കാതെ പോയ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും പരിഹാരവും ചെയ്തു കൊണ്ട്, മരണം മൂലം നമ്മില്‍ നിന്നു വേര്‍പ്പെട്ട് പോയവരോടുള്ള നമ്മുടെ സ്നേഹം പ്രകടമാക്കുവാന്‍ തിരുസഭ ഈ മാസത്തില്‍ നമ്മോടു ആവശ്യപ്പെടുന്നു”.
(ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ്, O.M.I).
വിചിന്തനം:
Please, Thank you, Sorry തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ വാക്കുകള്‍ നമ്മുടെ വ്യക്തി ബന്ധങ്ങളെ ശക്തിപ്പെടുത്തും. നമ്മുടെ വാക്കുകളും പ്രവര്‍ത്തികളും നമ്മുടെയും മറ്റുള്ളവരുടെയും മനസ്സില്‍ വരുത്തിയിട്ടുള്ള മുറിവുകള്‍ക്ക് പരിഹാരമായി നിത്യ ഉപേക്ഷകളുടെ (Daily Neglects) പ്രാര്‍ത്ഥന ചൊല്ലുക. അതോടൊപ്പം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയും ഈ പ്രാര്‍ത്ഥന ചൊല്ലി കാഴ്ച വെക്കാം.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക