Meditation. - December 2024

മനുഷ്യവര്‍ഗ്ഗത്തിന്റെ വീണ്ടെടുപ്പിനായുള്ള അവതാരത്തെ നമ്മുക്ക് പ്രഘോഷിക്കാം

സ്വന്തം ലേഖകന്‍ 25-12-2023 - Monday

"പെട്ടെന്ന്, സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!" (ലൂക്കാ 2:13-14).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 25

ബേത്‌ലഹേമില്‍ ചെന്ന്, പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍തൊട്ടിയില്‍ കിടക്കുന്ന രക്ഷകനായ ക്രിസ്തുവിനെ പറ്റിയുള്ള മാലാഖമാരുടെ ആഹ്ലാദകരമായ ഗാനം ഓരോ വര്‍ഷവും നമ്മുടെ ഹൃദയങ്ങളില്‍ മുഴങ്ങുന്നു. നമുക്കും ആത്മാവില്‍ ബെത്‌ലഹേമിലേക്ക് പോകാം. ശ്രേഷ്ഠവിശുദ്ധയായ മറിയം തന്റെ കടിഞ്ഞൂല്‍ പുത്രനെ കിടത്തിയ ശോച്യമായ പുല്‍തൊട്ടിയുടെ അടുത്തേക്ക് സന്തോഷത്തോടും കൊതിയോടും നമുക്കും യാത്ര തിരിക്കാം. ക്രിസ്തുമസ് ഒരു സാര്‍വ്വദേശീയ പെരുന്നാളാണ്; അവിശ്വാസികള്‍ പോലും ആ ആഘോഷത്തിന് ഏതോ പ്രത്യേകതയും ദൈവികതയും കല്‍പ്പിക്കുന്നു. എന്നാല്‍, ക്രിസ്ത്യാനികളാവട്ടെ, മനുഷ്യചരിത്രത്തിന്റെ കാതലായ സംഭവമായി - മനുഷ്യവര്‍ഗ്ഗത്തിന്റെ വീണ്ടെടുപ്പിനായുള്ള ദൈവവചനത്തിന്റെ അവതാരമായി ഇത് ആഘോഷിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ , റോം, 19.12.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »