News

വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പരയുടെ പത്തൊന്‍പതാമത് ഓണ്‍ലൈന്‍ ക്ലാസ് ഡിസംബര്‍ 18 ശനിയാഴ്ച

പ്രവാചകശബ്ദം 16-12-2021 - Thursday

വിശ്വാസ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി തിരുസഭ പ്രബോധനങ്ങള്‍ സമഗ്രമായി അവതരിപ്പിക്കപ്പെടുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പരയുടെ പത്തൊന്‍പതാമത് ഓണ്‍ലൈന്‍ ക്ലാസ് ഡിസംബര്‍ 18 ശനിയാഴ്ച നടക്കും. മുന്‍ ക്ലാസുകള്‍ക്ക് സമാനമായി കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് 'Zoom'-ലൂടെ ക്ലാസ് നയിക്കുന്നത്.

പൗരോഹിത്യത്തിൽ ഏത് സാഹചര്യത്തിലാണ് പുരോഹിതൻ അനുസരിക്കാൻ കടപ്പെട്ടിരിക്കുന്നത്? ഇതിന് വിശുദ്ധ ഗ്രന്ഥത്തിലുള്ള അടിസ്ഥാനമെന്ത്? പൗരോഹിത്യത്തിൽ അനുസരണത്തിന്റെ ഉദ്ദേശമെന്താണ്? ഏതൊക്കെ കാര്യങ്ങളാണ് അനുസരിക്കാൻ ബാധ്യതയുള്ളത്? ഏതൊക്കെ കാര്യങ്ങളാണ് പുരോഹിതനും ദൈവജനത്തിനും അനുസരിക്കാൻ കടമയില്ലാത്തത്? അനുസരണം എല്ലാ സമയത്തും ഒരു പുണ്യമാണോ? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായാണ് ശനിയാഴ്ചത്തെ ക്ലാസ്.

വൈകീട്ട് 5.30നു ക്ലാസിന് ഒരുക്കമായി ജപമാല ആരംഭിക്കും.

തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. സത്യ വിശ്വാസ പ്രബോധനത്തിന്റെ സമഗ്രമായ അവതരണവുമായി നടക്കുന്ന ക്ലാസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സന്യസ്തരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »