News - 2024

ഓശാന ഞായറില്‍ ഒലിവുചില്ലകളേന്താന്‍ കാ​​ന്ത​​ല്ലൂ​​ർ കുരിശുപള്ളി തയാറെടുക്കുന്നു

സ്വന്തം ലേഖകന്‍ 08-04-2017 - Saturday

തൊടുപുഴ: ജ​​യ് വി​​ളി​​ക​​ളോ​​ടെ ഒ​​ലി​​വു ചില്ലക​​ളു​​മാ​​യി ജ​​നം യേ​ശു​വി​നെ ജ​​റു​​സ​​ലേം ദേ​​വാ​​ല​​യ​​ത്തി​​ലേ​​ക്ക് എ​​തി​​രേ​​റ്റ​​തി​​നെ അ​​നു​​സ്മ​​രി​​ക്കു​​ന്ന ഓശാന ഞായര്‍ ശുശ്രൂഷയില്‍ സാ​ധാ​ര​ണ കു​രു​ത്തോ​ല​ക​ളാ​ണു പ​ള്ളി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എന്നാല്‍ ഇ​​ടു​​ക്കി രൂ​​പ​​ത​​യി​​ലെ കാ​​ന്ത​​ല്ലൂ​​ർ വേ​​ളാ​​ങ്ക​​ണ്ണി മാ​​താ പ​​ള്ളി​​യി​​ൽ കുരുത്തോലയല്ല ഉപയോഗിക്കുക. നാ​​ളെ ഓ​​ശാ​​ന​ത്തി​​രു​​നാ​​ളി​​നു വി​​ശ്വാ​​സി​​ക​​ൾ കൈ​​ക​​ളി​​ലേ​​ന്തു​​ന്ന​​ത് ഒലിവുചില്ലകളാണ്.

കാ​​ന്ത​​ല്ലൂ​​ർ എ​​സ്എ​​ച്ച് ഹൈ​​സ്കൂ​​ളി​​ലെ അ​​ധ്യാ​​പ​​ക​​നും പ്ര​​മു​​ഖ ക​​ർ​​ഷ​​ക​​നു​​മാ​​യ ജോ​​ർ​​ജ് ജോ​​സ​​ഫ് തോ​​പ്പി​​ലാ​ണ് ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ​നിന്നുള്ള ഒ​ലി​വു ചി​ല്ല​ക​ൾ വി​ശ്വാ​സി​ക​ൾക്കു നല്‍കാന്‍ പ​ള്ളി​യി​ലെ​ത്തി​ക്കു​ന്ന​ത്. മൂ​​ന്നു വ​​ർ​​ഷം മു​​ൻ​​പ് ഗ്രീ​​സി​​ൽ​​നി​​ന്നു സു​​ഹൃ​​ത്ത് കൊ​​ണ്ടു​വ​ന്നു ​കൊ​ടു​ത്ത ഒ​ലി​വ് തൈ ​​ജോ​​ർ​​ജ് ജോ​​സ​​ഫ് പ്ര​​ത്യേ​​ക ശ്രദ്ധ കൊടുത്താണ് വ​​ള​​ർ​​ത്തി​​യ​​ത്. ശി​​ഖി​​ര​​ങ്ങ​​ളോ​​ടെ 12 അ​​ടി ഉ​​യ​​ര​​ത്തി​​ലാണ് തൈ സ്ഥിതി ചെയ്യുന്നത്.

ജൈ​​വ​​കൃ​​ഷി​​യി​​ൽ ഏറെ ശ്രദ്ധ നല്‍കുന്ന ജോര്‍ജ്ജ് മാഷ് ആ​​പ്പി​​ൾ ഉ​​ൾ​​പ്പെ​​ടെയുള്ള ഫ​​ല​​വൃ​ക്ഷ​​ത്തോ​​ട്ട​​ത്തോ​​ടു ചേ​​ർത്താണ് ഒ​​ലി​​വു മ​​ര​​വും വളര്‍ത്തുന്നത്. ജോര്‍ജ്ജിനു പൂര്‍ണ്ണ പിന്തുണയുമായി ഭാ​​ര്യ ജെ​​സി​​യും കൃ​​ഷി​​യി​​ൽ സ​​ജീ​​വ​​മാ​​ണ്. എ​​ൽ​​പി സ്കൂ​​ൾ അ​​ധ്യാ​​പി​​കയാണ് ജെസി. കാ​​ന്ത​​ല്ലൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യു​​ടെ കു​​രി​​ശു​​പ​​ള്ളി​​യാ​​യ വേ​​ളാ​​ങ്ക​​ണ്ണി പ​​ള്ളി​​യി​​ൽ നാ​​ളെ രാ​​വി​​ലെ ആ​​റി​​നു വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് പ​​വ്വ​​ത്ത് ചി​​ല്ല​​ക​​ൾ വെ​​ഞ്ച​​രി​​ച്ചു ന​​ൽ​​കും.


Related Articles »