News - 2025
ഫാ.ടോം ഉഴുന്നാലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍ 09-05-2017 - Tuesday
ന്യൂഡല്‍ഹി : ഭീകരര്‍ ബന്ധിയാക്കിയിട്ടുള്ള ഫാ.ടോം ഉഴുന്നാലിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടത്തി വരുന്ന മോചനത്തിനായുള്ള ശ്രമങ്ങള്‍ പരാജയമാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
വീഡിയോയില്‍’ 15-4-2017′ എന്ന് തീയ്യതി രേഖപ്പെടുത്തിയ പ്ലകാര്‍ഡും മടിയില്‍ വച്ചാണ് ടോം ഉഴുന്നാലില്‍ സംസാരിക്കുന്നത്. അത്യധികം അവശതയോടെയും നിരാശയോടെയുമാണ് ഫാ. ടോമിനെ വീഡിയോയില്‍ കാണുന്നത്.
‘ഇന്ത്യന്‍ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ പെരുമാറ്റം തന്നെ വേദനിപ്പിക്കുന്നുവെന്നും ‘എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ എന്താണ് നിങ്ങള്‍ക്ക് എന്റെ മോചനത്തിനായി ചെയ്യാന്‍ കഴിയുക? ദയവായി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. അതിനായി ദൈവം അനുഗ്രഹിക്കട്ടെ’ എന്നുമാണ് വീഡിയോയില്‍ ഫാ. ടോം പറയുന്നത്.
ദൃശ്യങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മുന്‍പ് രണ്ടു തവണ ഫാ.ടോമിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 2016 ഡിസംബറിലായിരുന്നു ആ വീഡിയോ എത്തിയത്. അതിലും തന്റെ മോചന കാര്യമായിരുന്നു ഫാ. ടോം പറഞ്ഞിരുന്നത്. ഒരു വര്‍ഷത്തില്‍ ഏറെയായി ഫാ.ടോം ഉഴുന്നാലില്‍ ഭീകരരുടെ തടവിലാണ്.
തെക്കന്‍ യെമനിലെ ഏദനിലുള്ള വൃദ്ധപുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെട 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. മോചനം സാധ്യമാക്കാന്‍ പറ്റുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നു വ്യക്തമാക്കിയിരിന്നുവെങ്കിലും ഇതെല്ലാം വാക്കാല്‍ മാത്രം ഒതുങ്ങിയിരിക്കുകയാണെന്നാണ് പുതിയ വീഡിയോ വ്യക്തമാക്കുന്നത്.
ദൃശ്യങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക