India - 2024

സഹനത്തിന്റെ പുണ്യപുത്രിയെ സ്മരിച്ചു ഭരണങ്ങാനം

സ്വന്തം ലേഖകന്‍ 29-07-2017 - Saturday

ഭ​​ര​​ണ​​ങ്ങാ​​നം: സഹനത്തിന്റെ പുണ്യപുത്രിയെ സ്മരിച്ചു വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ​ദി​നത്തില്‍ ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് എത്തിയത് ആയിരങ്ങള്‍. വിശുദ്ധയുടെ ഭൗ​​തി​​കശ​​രീ​​രം ക​​ബ​​റ​​ട​​ക്കി​​യ ചാ​​പ്പ​​ലി​​ലും സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ലും പു​​ണ്യ​​പ​​രി​​മ​​ളം നി​​റ​​യു​​ന്ന ക്ലാ​​ര​​മ​​ഠ​​ത്തി​​ലും പു​​ണ്യ​​ജീ​​വി​​ത​​ത്തി​​നു സാ​​ക്ഷ്യം പ​​ക​​രു​​ന്ന മ്യൂ​​സി​​യ​​വും സന്ദര്‍ശിക്കുവാന്‍ നാനാജാതി മതസ്ഥര്‍ ആണ് എത്തിയത്. ഇ​​ന്ന​​ലെ രാ​​വി​​ലെ മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റമ്പി​​ൽ നേ​​ർ​​ച്ച​​യ​​പ്പം വെ​​ഞ്ച​​രി​​ച്ചു. തു​​ട​​ർ​​ന്ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പണം നടന്നു. തി​​രു​​നാ​​ൾ റാ​​സ​​യ്ക്കു പാ​​ലാ ബിഷപ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് മു​​ഖ്യ​​കാ​​ർ​മി​​ക​​ത്വം വ​​ഹി​​ച്ചു. ഫാ.​​ സെ​​ബാ​​സ്റ്റ്യ​​ൻ കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, ഫാ.​​ ജോ​​ർ​​ജ് അ​​ന്പ​​ഴ​​ത്തു​​ങ്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു.

ഫാ.​​ തോ​​മ​​സ് ഓ​​ലി​​ക്ക​​ൽ, ഫാ.​​ സ്ക​​റി​​യ വേ​​ക​​ത്താ​​നം, ഫാ.​​ അ​​ല​​ക്സാ​​ണ്ട​​ർ പൈ​​ക​​ട എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കിയ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പ​​വും സം​​വ​​ഹി​​ച്ചു ന​​ട​​ന്ന ജ​​പ​​മാ​​ല പ്ര​​ദി​​ക്ഷ​​ണ​​ത്തി​​ൽ പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തു. ഇ​​ന്ന​​ലെ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ ഫാ.​​തോ​​മ​​സ് പാ​​റ​​യ്ക്ക​​ൽ, ഫാ.​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ പ​​ടി​​ക്ക​​ക്കു​​ഴി​​പ്പി​​ൽ, മോ​​ണ്‍.​​ ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​ന്പി​​ൽ, ഫാ.​​ ഏ​​ബ്ര​​ഹാം വെ​​ട്ടു​​വ​​യ​​ലി​​ൽ, മോ​​ണ്‍.​​ ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, മോ​​ണ്‍.​​ അ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ, മോ​​ണ്‍.​​ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു.


Related Articles »