Events
വരദാനഫലങ്ങൾ വളർത്താൻ വചനാഭിഷേകവുമായി ബ്രദർ തോമസ് പോൾ: ഷെഫീൽഡിൽ ജീസസ് യൂത്ത് ഒരുക്കുന്ന വളർച്ചാ ധ്യാനം ഇന്നുമുതൽ
ബാബു ജോസഫ് 04-08-2017 - Friday
ഷെഫീൽഡ്: യൂറോപ്പ് കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ക്രിസ്തു സുവിശേഷത്തിന്റെ സ്നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത വിടുതൽ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ തോമസ് പോൾ ഷെഫീൽഡിൽ ഇന്നുമുതൽ (04/08/17)മൂന്നു ദിവസത്തെ വളർച്ചാ ധ്യാനം നയിക്കുന്നു.
കത്തോലിക്കാ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് കാലത്തിനൊപ്പം സഞ്ചരിക്കുക വഴി തങ്ങളുടെ ജീവിത മേഖലകളിൽ ലോകത്തിനു മാതൃകയായി വർത്തിക്കുകയും, ലോകസുവിശേശവത്ക്കരണത്തിനു വിവിധ മിനിസ്‌ട്രികളിലും തലങ്ങളിലും നേതൃത്വം നൽകാൻ ബാല്യം മുതൽ അനേകരെ വളർത്തിയ ജീസസ് യൂത്ത് ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശുശ്രൂഷകളാണ് ഇന്ത്യയിൽ അനേകം വൈദികരെയും സന്യസ്തരെയും അഭിഷേക നിറവിലേക്കുയർത്തിയ ദൈവികോപകരണം ബ്ര.തോമസ് പോൾ നയിക്കുന്നത്.
വചന പ്രഘോഷകരും ആത്മീയ ഉപദേശകരുമായ ജീസസ് യൂത്ത് യുകെ ആനിമേറ്റർ ഫാ.റോബിൻസൺ മെൽക്കീസ്, ലോക്കൽ ആനിമേറ്റർ ഫാ. സന്തോഷ് വാഴപ്പിള്ളി എന്നിവരും ധ്യാനത്തിൽ പങ്കെടുത്ത് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഇന്ന് ആഗസ്റ്റ് 4 വ്വെള്ളിയാഴ്ച രാവിലെ 9 മുതൽ ഞായറാഴ്ച വൈകിട്ടു വരെയാണ് ജീസസ് യൂത്ത് യുകെ ആസ്ഥാനമായ ഷെഫീൽഡിലെ സെന്റ് ചാൾസ് ബൊറോമിയോ ദേവാലയത്തിൽ നടക്കുന്ന ധ്യാനത്തിൽ ഓരോരുത്തർക്കും സ്വന്തം താല്പര്യപ്രകാരം ഡൊണേഷൻ നൽകാവുന്നതാണ്. താമസ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കും.
കുട്ടികൾക്കായി ആദ്ധ്യാത്‌മിക,സ്വഭാവ വളർച്ചയെ ലക്ഷ്യമാക്കി ആത്മീയ സാരാംശമുള്ള കാർട്ടൂണുകൾ ,വീഡിയോ പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടുന്ന "JESUS WONDER"എന്ന പ്രത്യേക പ്രോഗ്രാം നടത്തപ്പെടുന്നതാണ്.
.....കൂടുതൽ അറിയുവാൻ.....
ധ്യാനത്തിലേക്കു ഇനിയും ബുക്കിങ് നടത്താൻ അവസരമുണ്ട്:
അഡ്രസ്സ്:
St. CHARLS BOROMEO CHURCH
St. CHARLS STREET
ATTERCLIFF
SHEFFELD
S9 3WU
** സൗജന്യ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
പ്രിൻസ് ജെയിംസ്. 07869 425352.
