India - 2024

കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം അഭിഷേകാഗ്നി മലയിലേക്ക്

സ്വന്തം ലേഖകന്‍ 12-09-2017 - Tuesday

കുറവിലങ്ങാട്: കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപത്തിന്റെ പകര്‍പ്പ് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ അഭിഷേകാഗ്‌നി മലയില്‍ സ്ഥാപിക്കും. അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസിന്റെ നേതൃത്വത്തില്‍ നടന്ന രണ്ടാമത് കുറവിലങ്ങാട് അഭിഷേകാഗ്‌നി കണ്‍വന്‍ഷനില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന് ഇടവകയുടെ ഉപഹാരമായി നല്‍കിയ തിരുസ്വരൂപമാണ് ആഘോഷമായി എത്തിച്ചു സ്ഥാപിക്കുന്നത്. തിരുസ്വരൂപം സംവഹിച്ചുള്ള യാത്ര 15ന് പുലര്‍ച്ചെ കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍നിന്ന് ആരംഭിക്കും.

101 വാഹനങ്ങളുടെ അകമ്പടിയോടെയാണു തിരുസ്വരൂപ പ്രയാണം നടക്കുക. അറുനൂറോളം മുത്തിയമ്മ ഭക്തര്‍ തിരുസ്വരൂപത്തെ അനുഗമിക്കും. ഉച്ചകഴിഞ്ഞ് ഒന്നിന് തിരുസ്വരൂപ പ്രയാണം അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ എത്തും. 15ന് 4.30ന് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ വിശുദ്ധ കുര്‍ബാന നടക്കും. ദൈവമാതാവിന്റെ പ്രത്യക്ഷീകരണം നടന്ന സ്ഥലത്തെ കണ്‍വന്‍ഷനെന്നതു കുറവിലങ്ങാട് കണ്‍വന്‍ഷന്റെ പ്രത്യേകതയാണെന്ന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ അഭിപ്രായപ്പെട്ടിരുന്നു.


Related Articles »