India - 2024

കുറവിലങ്ങാട് ബൈബിൾ കൺവെൻഷന് നാളെ ആരംഭം

പ്രവാചകശബ്ദം 29-08-2023 - Tuesday

കുറവിലങ്ങാട്: മേജർ ആർക്കി എപ്പിസ്കോപ്പൽ കുറവിലങ്ങാട് തീർത്ഥാടന ദേവാലയം ആതിഥ്യമരുളുന്ന എട്ടാമത് ബൈബിൾ കൺവെൻഷന് നാളെ തുടക്കമാകും. വചനപ്രഘോഷകൻ ഫാ. സേവ്യർഖാൻ വട്ടായിൽ കൺവൻഷന് നേതൃത്വം നൽകും. ഫാ. ബിനോയി കരിമരുതുങ്കലും പങ്കെടുക്കും. കൺവൻഷൻ സെപ്റ്റംബർ മൂന്നിന് സമാപിക്കും. കൺവൻഷൻ എല്ലാദിവസങ്ങളിലും വൈകുന്നേരം നാലുമുതൽ ഒൻപതുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. നാലിന് ജപമാലയോടെയാണ് കൺവെൻഷൻ ആരംഭിക്കുന്നത്.

നാളെ 4.30ന് പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. 31ന് വൈകുന്നേരം ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും സെപ്റ്റംബർ ഒ ന്നിന് മാർ ജേക്കബ് മുരിക്കനും വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.


Related Articles »