News - 2025
സിസ്റ്റര്‍ റാണി മരിയയുടെ നാമകരണ നാള്‍വഴികള്‍
സ്വന്തം ലേഖകന്‍ 04-11-2017 - Saturday
ഇന്‍ഡോര്‍: ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെയും കരുണയുടെയും മാതൃക തന്റെ ജീവിതത്തിന്റെ ആദര്‍ശ വാക്യമാക്കി മാറ്റിയ സിസ്റ്റര്‍ റാണി മരിയ എന്ന 'ഇന്‍ഡോര്‍ റാണി' 1995 ഫെബ്രുവരി 25നാണ് രക്തസാക്ഷിത്വം വരിച്ചത്. ഇൻഡോർ-ഉദയ്നഗർ റൂട്ടിൽ ബസ് യാത്രയ്ക്കിടെ വാടകക്കൊലയാളിയായ സമുന്ദർസിംഗിന്റെ കത്തിക്കിരയായാണ് സിസ്റ്റർ റാണി മരിയ കൊല്ലപ്പെട്ടത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷം 2003 സെപ്റ്റംബർ 26നാണു സിസ്റ്റർ റാണി മരിയയുടെ നാമകരണ നടപടികൾക്കു ഔദ്യോഗിക തുടക്കമായത്.
നാള്‍വഴികള്‍ ഒറ്റനോട്ടത്തില്‍
➨1995 ഫെബ്രുവരി 25- മധ്യപ്രദേശിലെ ഉദയ്നഗറിൽ ബസ് യാത്രയ്ക്കിടെ സമന്ദർസിംഗിന്റെ കത്തിക്കിരയായി സിസ്റ്റർ റാണി മരിയ കൊല്ലപ്പെടുന്നു.
➨ 2003 സെപ്റ്റംബർ 26- നാമകരണ നടപടികൾക്കു വത്തിക്കാന്‍ അനുമതി നല്കുന്നു.
➨ 2005 ജൂണ്‍ 29- രൂപതാ ട്രൈബ്യൂണൽ നടപടികൾക്കു ആരംഭം.
➨ 2007 ജൂണ്‍ 28- ട്രൈബ്യൂണൽ നടപടികൾ പൂർത്തിയാക്കി രേഖകൾ വത്തിക്കാനു സമര്‍പ്പിക്കുന്നു.
➨ 2016 ഫെബ്രുവരി- വത്തിക്കാൻ കാര്യാലയത്തിലെ ഒമ്പതംഗ ദൈവശാസ്ത്രജ്ഞരുടെ പഠനം പൂർത്തിയാക്കി.
➨ 2016 നവംബർ 18- ഉദയനഗറിനടുത്തു ശാന്തിനഗർ പള്ളിക്കു മുന്നിലെ കബറിടം തുറന്ന് പള്ളിയിലേക്കു മാറ്റി സ്ഥാപിക്കുന്നു. ഇതിന്റെ വിശദമായ റിപ്പോർട്ടുകളും അനുബന്ധ രേഖകളും വത്തിക്കാൻ കാര്യാലയത്തിനു സമര്‍പ്പിക്കുന്നു.
➨ 2017 മാർച്ച് 21- നാമകരണ നടപടികളുടെ കർദിനാൾമാരുടെ തിരുസംഘം യോഗം ചേർന്നു
➨ 2017 മാർച്ച് 24- സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിനുള്ള അന്തിമരേഖ അംഗീകരിക്കുന്നു.
➨ 2017 നവംബർ 4 (ഇന്ന്): സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനം.