News
ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ ത്രിദിന സമ്മേളനം ആരംഭിച്ചു
സ്വന്തം ലേഖകന്‍ 21-11-2017 - Tuesday
പ്രസ്റ്റണ്‍: മുന്നോട്ടുള്ള അഞ്ചു വര്‍ഷങ്ങളിലെ അജപാലന ആസൂത്രണത്തിനും കര്‍മപരിപാടികള്‍ക്കും രൂപം നല്‍കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ത്രിദിന സമ്മേളനം വെയില്‍സിലെ ന്യു ടൗണിലെ കെഫെന്‍ലി പാര്‍ക്കില്‍ ആരംഭിച്ചു. ഇന്നലെ വൈകുന്നേരം ആരംഭിച്ച സമ്മേളനത്തില്‍ വൈദികരും സന്യസ്തരും അല്മായരുമായി ഇരുനൂറിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് ആമുഖ പ്രഭാഷണം നടത്തി.
സീറോ മലബാര്‍ സഭയുടെ ആരാധനക്രമത്തെക്കുറിച്ചും ആദ്ധ്യാത്മിക ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചും റവ. ഡോ. പോളി മണിയാട്ടു പ്രാഥമിക പ്രഭാഷണം നടത്തി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ.ഡോ. തോമസ് പാറയടിയില്‍, ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ.ഡോ. മാത്യു ചൂരപ്പൊയ്കയില്‍, റവ. ഡോ. മാത്യു പിണക്കാട്ട്, ഫാ. ഫാന്‍സുവ പത്തില്‍, ഫാ. അരുണ്‍ കലമറ്റത്തില്‍, റവ. ഡോ. ടോണി പഴയകളം സിഎസ്ടി എന്നിവരുടെ നേതൃത്വത്തിലാണു സമ്മേളനം നടത്തുന്നത്.
നേരത്തെ എട്ട് വിവിധ റീജിയണുകളിലായി ആദ്യ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ ‘ലിവിംഗ് സ്‌റ്റോണ്‍സ്’ എന്ന പേരില്‍ കരട് രേഖ എല്ലാ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ നല്‍കിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ചേര്‍ത്തു തയാറാക്കിയ കാര്യങ്ങള്‍ പ്രവര്‍ത്തന യോഗത്തില്‍ അവതരിപ്പിക്കും.
പ്രവര്‍ത്തന രേഖ അനുസരിച്ച് ഒന്നാമത്തെ വര്‍ഷം കുട്ടികള്‍ക്കും രണ്ടാമത്തെ വര്‍ഷം യുവജനങ്ങള്‍ക്കും മൂന്നാമത്തെ വര്‍ഷം ദമ്പതികള്‍ക്കും നാലാമത്തെ വര്‍ഷം കുടുംബകൂട്ടായ്മ യൂണിറ്റുകള്‍ക്കും അഞ്ചാമത്തെ വര്‍ഷം ഇടവക ജീവിതത്തിനും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. സമ്മേളനം നാളെ സമാപിക്കും.