India - 2024

മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകവും രൂപതാസ്ഥാപനവും ഇന്ന്

സ്വന്തം ലേഖകന്‍ 22-11-2017 - Wednesday

ചെന്നൈ: ഹൊസൂര്‍ രൂപതയുടെ സ്ഥാപനവും നിയുക്ത ബിഷപ്പ് മോണ്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകവും ഇന്ന് ചെന്നൈ മിഷനിലെ നുത്തന്‍ചേരി സെന്റ് ആന്റണീസ് സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനാണു മെത്രാഭിഷേക ശുശ്രൂഷകള്‍ ആരംഭിക്കുക. തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള നാല്പതോളം മെത്രാന്മാര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.

ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും സീറോ മലബാര്‍ ചെന്നൈ മിഷന്‍ കോ ഓര്‍ഡിനേറ്ററുമായ മോണ്‍. ജോസ് ഇരുമ്പന്‍ തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് ഡീക്കനാകും. മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ നിയമനപത്രം വായിക്കും. ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ റവ.ഡോ. നെവിന്‍ ആട്ടോക്കാരന്‍ പരിഭാഷപ്പെടുത്തും. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ധര്‍മപുരി രൂപത ബിഷപ്പ് ഡോ. ലോറന്‍സ് പയസ് ദ്വരൈരാജ് എന്നിവര്‍ സഹകാര്‍മികരായിരിക്കും. സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സുവിശേഷ പ്രഘോഷണം നടത്തും.

തുടര്‍ന്നു മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് , ഷംഷാബാദ് രൂപത നിയുക്ത മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ ദിവ്യബലിക്കു സഹകാര്‍മികരാകും. ഇരിങ്ങാലക്കുട രൂപത മുന്‍ ചാന്‍സലര്‍ റവ. ഡോ. ക്ലമന്റ് ചിറയത്ത് ആയിരിക്കും മുഴുവന്‍ തിരുക്കര്‍മങ്ങളുടെയും മാസ്റ്റര്‍ ഓഫ് സെറിമണി.

കത്തീഡ്രല്‍ അങ്കണത്തില്‍ 30,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പന്തല്‍ ഒരുക്കിയിരിക്കുന്നത്. 70 പേരുടെ ഗായകസംഘം തിരുക്കര്‍മങ്ങള്‍ക്കു ഗാനശുശ്രൂഷ നടത്തുമെന്നും നാലായിരം പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നും പിആര്‍ഒ ഫാ. ജോബി മേനോത്ത് പറഞ്ഞു. സീ​​​റോ മ​​​ല​​​ബാ​​​ർ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് മി​​​ഷ​​​ന്‍റെ (എ​​​സ്എം​​​സി​​​ഐ​​​എം) നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള www.syromalabarchurch.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലും എ​​​സ്എം​​​സി​​​ഐ​​​എ​​​മ്മി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലും പരിപാടികളുടെ ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ഷ​​​ണ​​​മു​​​ണ്ടാ​​​കും. മദ്രാസ് മൈലാപ്പൂര്‍ അതിരൂപത, ചെങ്കല്‍പ്പെട്ട്, പോണ്ടിച്ചേരി, വെല്ലൂര്‍, ധര്‍മപുരി ലത്തീന്‍ രൂപതകള്‍ എന്നിവയുടെ അതിര്‍ത്തിക്കുള്ളില്‍ ഉള്‍പ്പെടുന്നതാണു ഹൊസൂര്‍ രൂപതയുടെ പ്രവര്‍ത്തന പരിധി.


Related Articles »