News - 2025

കോയമ്പത്തൂരില്‍ ക്രിസ്തുമസ് ആഘോഷത്തിനിടെ ആര്‍‌എസ്‌എസ് ആക്രമണം

സ്വന്തം ലേഖകന്‍ 10-12-2017 - Sunday

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ക്രിസ്തുമസ് ആഘോഷം നടക്കുകയായിരുന്ന പ്രാര്‍ത്ഥനാലയത്തിനു നേരെ ആക്രമണവുമായി തീവ്ര ഹൈന്ദവ സംഘടനയായ ആര്‍എസ്എസ്. ഇന്നലെയാണ് സംഭവം ഉണ്ടായത്. ക്രിസ്തുമസ് ആഘോഷം നടക്കുകയായിരുന്ന മാതംപാളയത്തിലെ കോട്ടായി പിരിവില്‍ സ്ഥിതി ചെയ്യുന്ന പ്രാര്‍ത്ഥനാ ഹാളിലേക്ക് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് സുവിശേഷ പ്രഘോഷകനായ കാര്‍ത്തിക് പറഞ്ഞു.

ഇരുപതോളം പേരടങ്ങുന്ന ആര്‍‌എസ്‌എസ് സംഘമാണ് ആക്രമണം നടത്തിയത്. അക്രമത്തില്‍ കാര്‍ത്തിക്കിന്റെ തലക്ക് പരിക്കേറ്റു. മറ്റൊരു സ്ത്രീയ്ക്കും പരുക്കേറ്റിട്ടുണ്ട്. പ്രാര്‍ത്ഥനാലയത്തിലെ കസേരകളും ജനല്‍ ചില്ലുകളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും തങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുകയും ചെയ്യണമെന്ന് കാര്‍ത്തിക് ആവശ്യപ്പെട്ടു. അതേസമയം ഔദ്യോഗികമായി പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലായെന്നാണ് പോലീസ് വിശദീകരണം.


Related Articles »