News

അപകടത്തിന് മുന്നിൽ മൊബൈൽ കാമറയുമായി നിൽക്കുന്നരുടെ കണ്ണ് തുറപ്പിച്ച് യുവവൈദികൻ

സ്വന്തം ലേഖകന്‍ 14-12-2017 - Thursday

കാഞ്ഞിരപ്പള്ളി: റോ​​​​ഡി​​​​ൽ ചോ​​​​ര​​​​വാ​​​​ർ​​​​ന്നു​​ കി​​​​ട​​​​ന്ന മനുഷ്യ ജീ​​​​വ​​​​നു മുന്നില്‍ മൊബൈല്‍ കാമറയുമായി ജനം നോക്കി നിന്നപ്പോള്‍ യുവവൈദികന്‍ നല്‍കിയത് കാഞ്ഞിരപ്പള്ളിക്കാരുടെ കണ്ണുതുറപ്പിക്കുന്ന സന്ദേശം. ഇന്നലെ രാവിലെ ഈരാറ്റുപേട്ട- കാഞ്ഞിരപ്പള്ളി റോഡില്‍ മഞ്ഞപ്പള്ളിക്കും വില്ലണിക്കും ഇടയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ ചോര വാര്‍ന്ന് റോഡില്‍ കിടക്കുന്ന കാഴ്ചയില്‍ ജനം നിശ്ചലരായി നിന്നപ്പോള്‍ അത് വഴി വന്നെത്തിയത് ആ​​​​ന​​​​ക്ക​​​​ല്ല് സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ വൈ​​​​സ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലായ ഫാ. മനു കി​​​​ളി​​​​കൊ​​​​ത്തി​​​​പ്പാറ.

ചോരവാര്‍ന്ന ദേഹത്തെയും വാഹനത്തിന് പറ്റിയ ഇടിയുടെ ആഘാതവും മൊബൈലില്‍ പകര്‍ത്തുന്ന തിരക്കില്‍ അവിടെയുള്ളവര്‍ നിന്നപ്പോള്‍ ഹൃദയം തകര്‍ന്നത് ഈ വൈദികനായിരിന്നു. ബൈക്കിനടിയിൽ പെട്ടുപോയ വ്യക്തിയെ ഒറ്റയ്ക്ക് എടുത്തു വാഹനത്തിൽ കയറ്റുവാൻ ആ വൈദികന് സാധിക്കുമായിരുന്നില്ല. അപകടത്തിൽ പെട്ടയാളെ തന്റെ വാഹനത്തിലേക്ക് കയറ്റുവാൻ അവിടെ കൂടി നിന്നവരോട് വൈദികൻ സഹായമഭ്യര്‍ത്ഥിച്ചെങ്കിലും കണ്ട് നിന്നവര്‍ കുലുങ്ങിയില്ല. പിന്നീട് രണ്ടുപേർ പരിക്കേറ്റയാളെ വൈദികന്റെ വാഹനത്തിന്റെ പിൻസീറ്റിൽ കിടത്തി കൊടുത്തു.

എന്നാൽ ഫയർ ഫോഴ്സ് ജീവനക്കാരനായ ഷാജി എന്നയാള്‍ മാത്രമാണ് അദ്ദേഹത്തിന് ഒപ്പം കാറില്‍ കയറിയത്. അതിവേഗത്തില്‍ ഫാ.മനുവും ഷാജിയും കൂടി മേരിക്വീന്‍സ് അത്യാഹിതവിഭാഗത്തില്‍ എത്തിച്ചെങ്കിലും ആ യാത്രക്കാരന്റെ ജീവന്‍ നഷ്ട്ടപ്പെട്ടിരിന്നു. ഷാർജയിലെ പ്രവാസി ജീവിതത്തിനു വിരാമമിട്ടുകൊണ്ടു നാട്ടിൽ തിരിച്ചെത്തി കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ കുടുംബസമേതം താമസിക്കുന്ന റെജി വര്‍ഗ്ഗീസ് എന്ന എന്ന നാൽപ്പത്തിയേഴുകാരനാണ് അപകടത്തില്‍ മരിച്ചത്. നല്ല സമരിയാക്കാരന്റെ ദൗത്യം താൻ നിർവ്വഹിച്ചുവെങ്കിലും പ​​ത്തു​​മി​​നി​​റ്റ് കി​​ട്ടി​​യി​​രു​​ന്നെ​​ങ്കി​​ൽ റെജിയുടെ ജീവൻ ഒ​​രു​​പ​​ക്ഷേ, ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​യു​​മാ​​യി​​രു​​ന്നെ​​ന്നാ​​ണ് ഫാ. ​​മ​​നു​​ പറയുന്നത്.


Related Articles »