India - 2024

വിശക്കുന്നവന്റെ വിലയറിയുന്ന 'അഞ്ചപ്പം' ഇനി റാന്നിയിലും

സ്വന്തം ലേഖകന്‍ 17-12-2017 - Sunday

റാന്നി: അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയ ബൈബിള്‍ സംഭവത്തില്‍ നിന്ന്‍ പ്രചോദനം ഉള്‍കൊണ്ട് ആഹാരത്തിനു ബുദ്ധിമുട്ടുന്നവർക്കു സൗജന്യ ഭക്ഷണപ്പൊതികൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അഞ്ചപ്പം ട്രസ്റ്റിന്റെ രണ്ടാമത്തെ ഭക്ഷണശാല ഇനി റാന്നിയിലും. ഭക്ഷണശാല ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. റാന്നി പോസ്റ്റ് ഓഫീസിനു സമീപം കുളക്കാട്ടുവേലില്‍ ബില്‍ഡിംഗ്‌സില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് റാന്നിയിലെ അഞ്ചപ്പം ഭക്ഷണശാലയുടെ ഉദ്ഘാടനം.

ഒരു ഊണിന് 25 രൂപയാണ് ഇവിടെ നിശ്ചയിച്ചിരിക്കുന്നത്. ഇഷ്ടമുണ്ടെങ്കില്‍ ഭക്ഷണത്തിന്റെ തുക നിക്ഷേപിക്കാം. എന്നാല്‍, വിശക്കുന്നവന് പണമില്ലെന്ന കാരണത്താല്‍ ഇവിടെ ഭക്ഷണം നിഷേധിക്കില്ല. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ കൂടി താത്പര്യാര്‍ഥമാണ് ഫാ.ബോബി ജോസ് കട്ടിക്കാടനും ഒരുപറ്റം മനുഷ്യസ്‌നേഹികളും ചേര്‍ന്ന് 2016 ഒക്ടോബറില്‍ കോഴഞ്ചേരിയില്‍ അഞ്ചപ്പം ഭക്ഷണശാല തുടങ്ങിയത്.


Related Articles »