Purgatory to Heaven - January 2018

ശുദ്ധീകരണസ്ഥലത്തില്‍ ആനന്ദമോ?

സ്വന്തം ലേഖകന്‍ 25-01-2016 - Monday

“നിങ്ങളില്‍ സത്പ്രവര്‍ത്തി ആരംഭിച്ചവന്‍ ക്രിസ്തുവിന്റെ ദിനമാകുമ്പോഴേക്കും അത് പൂര്‍ത്തിയാക്കുമെന്ന് എനിക്ക് ബോധ്യമുണ്ട് ”(ഫിലിപ്പി 1:6)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-26

ശുദ്ധീകരണസ്ഥലത്തെ വേദനകള്‍ കഠിനമായിരിക്കുന്നത് പോലെ തന്നെ, അവിടത്തെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള പ്രത്യാശയില്‍ അനുഭവിക്കുന്ന ആന്തരിക ആനന്ദവും വളരെ വലുതായിരിക്കും. അവിടുത്തെ ഓരോ നിമിഷവും ദൈവത്തോടുള്ള തങ്ങളുടെ ആത്മീയ ബന്ധം ആഴപ്പെടുത്തുകയാണെന്നും, അത് തങ്ങളുടെ പരിപൂര്‍ണ്ണ സ്വതന്ത്രത്തിനായി മാറുകയാണെന്നുമുള്ള ബോധ്യം ആത്മാക്കളെ സന്തോഷഭരിതമാക്കുന്നു. ചുരുക്കത്തില്‍, ഇഹലോക ജീവിതത്തില്‍ ലഭിക്കുന്ന സന്തോഷത്തേക്കാളും പതിമടങ്ങ് വലുതായിരിക്കും സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള പ്രത്യാശയില്‍ ശുദ്ധീകരണാത്മാക്കള്‍ക്ക് ലഭിക്കുന്ന ആനന്ദം ” – വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌ പറയുന്നു.

വിചിന്തനം:

ക്ഷമാശീലനും, വിനീത ഹൃദയത്തിനുടമയായ യേശുവേ, എന്റെ ഹൃദയം അങ്ങയുടെ ഹൃദയത്തിനു സമാനമാക്കണമെ, ഈ പ്രാര്‍ത്ഥന നമ്മുക്ക് ആവര്‍ത്തിക്കാം.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »