India - 2024

പിഒസിയില്‍ പ്രോലൈഫ് പരിശീലന പരിപാടി

സ്വന്തം ലേഖകന്‍ 08-02-2018 - Thursday

കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ കുടുംബ പ്രേഷിതരംഗത്തു ക്ലാസുകള്‍ നടത്തുന്നവര്‍ക്കായി 25നു പാലാരിവട്ടം പിഒസിയില്‍ പ്രോലൈഫ് പരിശീലന പരിപാടി സംഘടിപ്പിക്കും. ഉദ്ഘാടനം കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിക്കും. ജീവന്റെ മൂല്യം, ലൈംഗിക ധാര്‍മികത, ഉത്തരവാദിത്വപൂര്‍ണമായ മാതൃത്വവും പിതൃത്വവും എന്നീ വിഷയങ്ങളിലാണു പരിശീലനം. വിവിധ രൂപതകളിലെ വിവാഹ ഒരുക്ക കോഴ്‌സുകളില്‍ ഈ മൂന്നു വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കുന്നവരെ ഉദ്ദേശിച്ചാണ് പരിപാടി.

റവ. ഡോ. ബൈജു ജൂലിയാന്‍, റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, റവ. ഡോ. ഹോര്‍മിസ് മൈനാട്ടി, ഡോ. ടോണി ജോസഫ്, ഡോ. ഏബ്രഹാം ജേക്കബ്, ഡോ. ഫിന്റോ ഫ്രാന്‍സിസ് എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണു പ്രവേശനമെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി അറിയിച്ചു.

രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. ഫോണ്‍: 9995028229, 9497605833, 9495812190.


Related Articles »