India - 2024
കെസിബിസി പ്രോലൈഫ് സമിതി ഇന്നു പ്രാര്‍ത്ഥന കാരുണ്യദിനമായി ആചരിക്കുന്നു
പ്രവാചക ശബ്ദം 01-05-2021 - Saturday
കൊച്ചി: കെസിബിസി കുടുംബപ്രേഷിത വിഭാഗത്തിന്റെയും പ്രോലൈഫിന്റെയും ചെയര്‍മാനായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ ഇന്നു പ്രാര്‍ത്ഥന കാരുണ്യദിനമായി ആചരിക്കുമെന്നു കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ഡയറക്ടര്‍ ഫാ. പോള്‍ സിമേതി, പ്രസിഡന്റ് സാബു ജോസ് എന്നിവര്‍ അറിയിച്ചു. കെസിബിസി ഫാമിലി, പ്രോ ലൈഫ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി കൊല്ലത്തു അനുസ്മരണ ദിവ്യബലി അര്‍പ്പിക്കും. കെസിബിസി പ്രോലൈഫ് സമിതിക്ക് രൂപം നല്‍കിയത് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ചെയര്‍മാന്‍ ആയിരിക്കുമ്പോഴായിരുന്നു.