India - 2024

മലയാളി വൈദികന്‍ ആസാമില്‍ വാഹനാപകടത്തില്‍ മരിച്ചു

സ്വന്തം ലേഖകന്‍ 09-02-2018 - Friday

വൈക്കം: ആസാമില്‍ മലയാളി വൈദികന്‍ വാഹനാപകടത്തില്‍ മരിച്ചു. സലേഷ്യന്‍ സഭാംഗവും വൈക്കം പഴയ കടവിലായ പൂപ്പള്ളില്‍ പരേതരായ ജോസഫ് അന്നമ്മ ദന്പതികളുടെ മകനുമായ ഫാ.ജോസഫ് പഴേകടവന്‍ എസ്ഡിബി (87) ആണ് ബുധനാഴ്ച ഉച്ചക്ക് ആസാമിലെ ഡോങ്ക ഗ്രാമത്തിലുണ്ടായ വാഹന അപകടത്തില്‍ മരിച്ചത്.

50 വര്‍ഷമായി ആസാം, മേഘാലയ, നാഗലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സേവനമനുഷ്ഠിക്കുകയും മിഷനറി പ്രവര്‍ത്തനം നടത്തിവരികയുമായിരുന്നു. ഫാ.ജോസഫ് പഴേകടവന്‍ ആസാമില്‍ ഡോണ്‍ ബോസ്‌കോ സഭയ്ക്കായി നിരവധി സ്‌കൂളുകള്‍, പളളികള്‍ ബോര്‍ഡിംഗുകള്‍ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ഗോഹട്ടി ഡോണ്‍ ബോസ്‌കോ പ്രോവിന്‍ഷ്യല്‍ ഹൗസില്‍ നടക്കും.


Related Articles »