India - 2024

എംഎസ്ടി പ്രേഷിത സംഗമം ഇന്ന്

സ്വന്തം ലേഖകന്‍ 19-02-2018 - Monday

പാല: സെന്റ് തോമസ് മിഷ്ണറി സൊസൈറ്റിയുടെ സുവര്‍ണജൂബിലിയാഘോഷത്തോടനുബന്ധിച്ച് എംഎസ്ടിയുടെ കേന്ദ്രഭവനമായ ദീപ്തിയില്‍ പ്രേഷിത സംഗമം ഇന്നു നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാബലിയോടെ സംഗമം ആരംഭിക്കും. മാണ്ഡ്യാ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കു മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന ജൂബിലി സംഗമത്തില്‍ ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യാഥിതിയായിരിക്കും.

ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന കുടുംബ സംഗമത്തില്‍ എംഎസ്ടി വൈദികരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും കുടുംബാംഗങ്ങളും പ്രേഷിത സഹകാരികളും പങ്കെടുത്തു. രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു കല്യാണ്‍ രൂപതാധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചകഴിഞ്ഞു നടന്ന ജൂബിലി സമ്മേളനത്തില്‍ സാഗര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജയിംസ് അത്തിക്കളം മുഖ്യാതിഥിയായിരുന്നു. യോഗത്തില്‍ എംഎസ്ടി ഡയറക്ടര്‍ ജനറല്‍ ഫാ. കുര്യന്‍ അമ്മനത്തുകുന്നേല്‍ അധ്യക്ഷതവഹിച്ചു.

ജോസ് കെ. മാണി എംപി, റോസക്കുട്ടി ടീച്ചര്‍, സിസ്റ്റര്‍ നവ്യ മരിയ സിഎംസി എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോസ് പാ!ലക്കീല്‍ സ്വാഗതവും ഫാ. ജോസ് അയ്യങ്കനാല്‍ കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍നിന്ന് എത്തിയ കുട്ടികളുടെ ഡാന്‍സും ദീപ്തി സെമിനാരി വിദ്യാര്‍ഥികളുടെ നാടകവും അരങ്ങേറി. 22 വരെയാണ് സീറോ മലബാര്‍ സഭയുടെ സ്വന്തമായ പ്രേഷിത മുന്നണിയായി ഉദ്ഘാടനം ചെയ്യപ്പെട്ട എം‌എസ്‌ടിയുടെ ജൂബിലിയാഘോഷം.


Related Articles »