Purgatory to Heaven. - April 2024

ശുദ്ധീകരണസ്ഥലത്തെ കഠിന യാതനകളുടെ അവസാനം

സ്വന്തം ലേഖകന്‍ 26-04-2023 - Wednesday

“ദൈവരാജ്യത്തിന് വേണ്ടിയാണല്ലോ നിങ്ങള്‍ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്; ആ ദൈവരാജ്യത്തിന് നിങ്ങള്‍ അര്‍ഹാരാക്കപ്പെടണമെന്ന ദൈവത്തിന്റെ നീതിപൂര്‍വ്വകമായ നിശ്ചയത്തിനുള്ള തെളിവാണിവയെല്ലാം” (2 തെസ്സലോനിക്ക 1:5).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-26

ഒരു ദിവസം വിശുദ്ധ മേരി മഗ്ദലെന്‍ ഡി പാസ്യ്ക്കു ഒരു ദര്‍ശനമുണ്ടായി. ശുദ്ധീകരണസ്ഥലത്ത് അവളുടെ സഹോദരന്‍ അനുഭവിക്കുന്ന സഹനങ്ങളായിരിന്നു ആ ദര്‍ശനത്തില്‍ അവള്‍ കണ്ടത്. അവള്‍ ഏറെ ദുഃഖിതയായി. അവളുടെ സഹോദരന്‍ താരതമ്യേനെ നല്ല ജീവിതം നയിച്ചിരുന്നെങ്കിലും, ജീവിതത്തിലെ ചില പാപങ്ങള്‍ക്ക് മോചനം ലഭിക്കുവാന്‍ മാത്രം പര്യാപതമായിരുന്നവയല്ല.

മേരിയ്ക്കു ലഭിച്ച ഈ ദര്‍ശനത്തിന്റെ ആഘാതത്തില്‍ അവള്‍ തന്റെ മഠത്തിലെ മദറിന്റെ അടുത്തു ചെന്ന്‍ പറഞ്ഞു : "എന്റെ പ്രിയപ്പെട്ട അമ്മേ, ശുദ്ധീകരണസ്ഥലത്തെ യാതനകള്‍ എത്ര ഭയങ്കരമാണ്! ഞാന്‍ ഇതില്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. പക്ഷേ, അവയെ ക്രൂരമെന്ന് വിശേഷിപ്പിക്കുവാന്‍ എനിക്ക് സാധിക്കുകയില്ല; കാരണം സ്വര്‍ഗ്ഗീയ നിത്യാനന്ദത്തിലേക്ക് നയിക്കുന്ന ഈ സഹനങ്ങള്‍ ഫലദായകമാണെന്ന് എനിക്കു ഉറപ്പുണ്ട്".

വിചിന്തനം:

ശുദ്ധീകരണസ്ഥലത്ത് “വേദനയില്ലാതെ, മറ്റൊന്നും നേടുവാന്‍ കഴിയുകയില്ല” എന്നത് ഓര്‍മ്മിക്കുക. പക്ഷേ ഈ വേദനകള്‍ സ്വര്‍ഗീയ നിത്യാനന്ദത്തിലേക്ക് പ്രവേശിക്കാന്‍ കാരണമാകും.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »