India - 2024

വിശ്വാസപാരമ്പര്യം മക്കള്‍ക്കു പങ്കുവയ്ക്കാന്‍ മുതിര്‍ന്ന തലമുറയ്ക്ക് കഴിയണം: മാര്‍ ജോസഫ് പെരുന്തോട്ടം

സ്വന്തം ലേഖകന്‍ 20-02-2018 - Tuesday

ചങ്ങനാശേരി: ജീവിതത്തിലെ അനുഭവങ്ങളും വിശ്വാസപാരമ്പര്യങ്ങളും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പങ്കുവയ്ക്കാന്‍ മുതിര്‍ന്ന തലമുറയ്ക്ക് കഴിയണമെന്ന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത 19ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ ഭാഗമായി പാറേല്‍പള്ളി മൈതാനിയില്‍ നടന്ന സീനിയര്‍ സിറ്റിസണ്‍സ് സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. പരിമിത സാഹചര്യങ്ങളിലെ കഠിനാധ്വാനത്തിലൂടെ വിജയം നേടിയ ചരിത്രമാണ് മുതിര്‍ന്നതലമുറയ്ക്കുള്ളതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ അധ്വാനിച്ചതിന്റെ ഫലം അനുഭവിക്കുന്ന കാലയളവാണ് ജീവിതത്തിന്റെ സായാഹ്നം. പ്രതികൂല ജീവിത സാഹചര്യങ്ങളെ അതിജീവിച്ച അഭിമാനപൂര്‍വമായ ഓര്‍മകളാണ് മുതിര്‍ന്ന തലമുറയ്ക്കുള്ളത്. ജീവിതത്തിലെ അനുഭവങ്ങളും വിശ്വാസപാരന്പര്യങ്ങളും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പങ്കുവയ്ക്കാന്‍ മുതിര്‍ന്ന തലമുറയ്ക്ക് കഴിയണം. മുതിര്‍ന്നവരെ സ്‌നേഹപൂര്‍വം സംരക്ഷിക്കുവാനും ആദരിക്കുവാനും ഇളംതലമുറ ജാഗ്രത പുലര്‍ത്തണമെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

കണ്‍വെന്‍ഷനില്‍ പങ്കെടുത്തവരില്‍ ഏറ്റവും മുതിര്‍ന്നവരായ വടക്കേക്കര കളത്തില്‍ കെ.ഡി. ജോസഫ്, പെരുന്ന കണിയാംപറന്പില്‍ അന്നമ്മ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍, ഫാ. ജേക്കബ് വാരിക്കാട്ട്, ഫാ. തോമസ് പ്ലാപ്പറമ്പില്‍, പ്രഫ. സെബാസ്റ്റ്യന്‍ വര്‍ഗീസ്, ബേബിച്ചന്‍ അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »