India - 2024

ചാലക്കുടി 'അഭിഷേകാഗ്‌നി 2018' കണ്‍വെന്‍ഷന്‍ ഇന്ന് ആരംഭിക്കും

സ്വന്തം ലേഖകന്‍ 28-04-2018 - Saturday

ചാലക്കുടി: ചാലക്കുടി സെന്റ് മേരീസ് ഫൊറോനപള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ചാലക്കുടി മരിയന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'അഭിഷേകാഗ്‌നി 2018' ഇന്ന് ആരംഭിക്കും. വൈകീട്ട് നാലിനു ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടത്തുന്ന ദിവ്യബലിക്കു ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിക്കും. അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ടീമുമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. കാര്‍മല്‍ സ്‌റ്റേഡിയത്തില്‍ 25000 പേര്‍ക്ക് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനു വിശാലമായ പന്തല്‍ ഒരുക്കിയിട്ടുണ്ട്.

കിടപ്പുരോഗികള്‍ക്കുവേണ്ടി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാര്‍മ്മല്‍ സ്‌റ്റേഡിയത്തിന്റെ എല്ലാ ഭാഗത്തും എല്‍ഇഡി ടിവികളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും ധ്യാനത്തിനുശേഷവും വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യവും സൗജന്യമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍വെന്‍ഷന്‍ രണ്ടാംദിവസം മുതല്‍ അവസാനദിവസം വരെ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3.30വരെ കുമ്പസാരം, കൗണ്‍സലിംഗ് സൗകര്യം ഉണ്ടായിരിക്കും. വൈകീട്ട് നാലുമുതല്‍ ഒന്‍പതുവരെയാണ് കണ്‍വെന്‍ഷന്‍. മെയ് രണ്ടിന് കണ്‍വെന്‍ഷന്‍ സമാപിക്കും.


Related Articles »