Purgatory to Heaven. - May 2024

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കൂ സഹോദരന്‍മാരേ.. അവര്‍ അസഹനീയമായ പീഡനമനുഭവിക്കുന്നു

സ്വന്തം ലേഖകന്‍ 18-05-2024 - Saturday

“അഗ്‌നിയില്‍ അകപ്പെട്ടവരെ പിടിച്ചുകയറ്റുവിന്‍. മാംസദാഹത്താല്‍ കളങ്കിതരായവരുടെ വസ്ത്രത്തെപ്പോലും വെറുത്തു കൊണ്ട് ഭയത്തോടെ അവരോടു കരുണ കാണിക്കുവിന്‍” (യൂദാസ് 1:23).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-18

'മരിയന്‍സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍’ എന്ന വൈദീകസഭയുടെ സ്ഥാപകനും, യുദ്ധത്തിന്റെ കെടുതികളാല്‍ ക്ഷയിക്കപ്പെട്ട ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്നവനുമായ ധന്യനായ സ്റ്റാന്‍സിലാവൂസ് പാപ്സിന്‍സ്കി - ആയിരകണക്കിന് ആളുകള്‍ക്ക് യുദ്ധമുഖത്ത് മുറിവേല്‍ക്കുന്നതിനും, പ്ലേഗിന്റെ പിടിയലമരുന്നതിനും സാക്ഷ്യം വഹിക്കുവാന്‍ ഇടയായിട്ടുണ്ട്. തങ്ങളുടെ സൃഷ്ടാവിനെ കാണുവാനായി വേണ്ട വിധത്തില്‍ തയ്യാറെടുപ്പുകള്‍പോലും നടത്തുവാന്‍ കഴിയാതെ എത്രയോ പേര്‍ മരണപ്പെടുന്നുവെന്ന് അദ്ദേഹം വളരെയേറെ സങ്കടത്തോട് കൂടി നിരീക്ഷിച്ചു.

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ദര്‍ശനങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചതിനു ശേഷം, മരിച്ചവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനും, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, അനുതപിക്കുവാനും വേണ്ടി നിലകൊള്ളുവാന്‍ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. ഒരിക്കല്‍ അദ്ദേഹം കുടുംബക്കാരുടേയും, സുഹൃത്തുക്കളുടേയും, ആത്മീയ ആചാര്യന്‍മാരുടേയും ഒരു കൂട്ടായ്മയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ അദ്ദേഹത്തിന് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ വിശേഷപ്പെട്ടതും നിഗൂഡവുമായ ഒരു അനുഭവമുണ്ടായി. പിന്നീട് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകനോട് പറഞ്ഞു: “ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കൂ സഹോദരന്‍മാരേ, കാരണം അവര്‍ സഹിക്കുവാന്‍ കഴിയാത്ത വിധമുള്ള പീഡനങ്ങള്‍ അനുഭവിക്കുന്നു”.

വിചിന്തനം:

ധന്യനായ സ്റ്റാന്‍സിലാവൂസേ, ഞങ്ങള്‍ക്ക് വേണ്ടിയും, യുദ്ധത്തില്‍ മരണപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമേ!

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »