Meditation. - February 2024

മനുഷ്യന്റെ കണ്ടുപിടുത്തങ്ങളും ആദ്ധ്യാത്മികതയും

സ്വന്തം ലേഖകന്‍ 14-02-2024 - Wednesday

"ഭൂമിയില്‍ നിറഞ്ഞു അതിനെ കീഴടുക്കുവിന്‍. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയും മേൽ നിങ്ങൾക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ" (ഉല്പത്തി1: 28)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 14

ശാസ്ത്രത്തിന്റെ കണ്ടു പിടിത്തത്ത്ന്റെ ഫലമായി സാങ്കേതികമായ ധാരാളം അഭിവൃദ്ധി മനുഷ്യകുലത്തിന്‌ ലഭ്യമായിട്ടുണ്ട്. ഭക്ഷണം, ഊർജ്ജം, മൂന്നാം ലോകത്തിൽ ആശങ്ക ഉണർത്തുന്ന വിധത്തിൽ ഏറെ വ്യാപകമായി തീർന്നിട്ടുള്ള ചില രോഗങ്ങൾക്കെതിരെയുള്ള നേട്ടങ്ങൾ, ഇവയെല്ലാം എടുത്തുപറയേണ്ട വസ്തുതകളാണ് .

എന്നാൽ അത് പോലെ തന്നെ സത്യമാണ്, മനുഷ്യൻ ഇന്ന് ഭയത്തിനു അടിമയാണ് എന്നത്. അവന്റെ സാങ്കേതിക കണ്ടുപിടിത്തത്തിന്റെ ഫലമായ് ഉണ്ടാക്കിയ അവന്റെ സൃഷ്ടികളെ തന്നെ അവൻ ഇന്ന് ഭയപ്പെടുന്നു; ആ സൃഷ്ടികളുടെ ഉപയോഗവും അതിന്റെ ഫലവും അവനെ ഭയപ്പെടുത്തുന്നു.

ശാസ്ത്രവും, സാങ്കേതിവിദ്യയും, രാക്ഷ്ട്രീയ അധികാരത്തിന്റെയും അതുപോലെ തന്നെ സമ്പത്തിന്റെയും അടിമയാവരുത്. ശാസ്ത്ര - സാങ്കേതിക നേട്ടങ്ങൾ മനുഷ്യനു ഗുണകരമായ രീതിയിൽ പ്രയോജനപ്പെടണമെങ്കിൽ, അത് ആത്മീയതയിൽ അടിസ്ഥാനമിട്ടതായിരിക്കണം. സാങ്കേതിവിദ്യകൾ മനുഷ്യനെ നിയന്ത്രിക്കുന്ന രീതി ഒരിക്കലും അനുവദിച്ചു കൂടാ; പകരം ആദ്ധ്യാത്മികതയും, ധാര്മിക മൂല്യങ്ങളും അവനെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു

ശാസ്ത്രജ്ഞന്മാർ പ്രപഞ്ച രഹസ്യങ്ങളിലേയ്ക്ക് ഉള്ള അവരുടെ ഗവേഷണങ്ങളെ വിനയത്തോടു കൂടി സമീപിക്കുകയും , എളിമയോടു കൂടി പ്രവർത്തിക്കുകയും ചെയ്‌താൽ സൃഷ്ടാവായ ദൈവത്തിന്റെ കരം അവരെ ഉയര്ത്തും.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.4.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »