News - 2024

പാക്കിസ്ഥാനിൽ ക്രൈസ്തവ ദേവാലയം സീൽ ചെയ്യാൻ ഗവൺമെന്റ് സമ്മര്‍ദ്ധം

സ്വന്തം ലേഖകന്‍ 16-06-2018 - Saturday

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവ ദേവാലയം അടച്ചുപൂട്ടാന്‍ ഗവണ്‍മെന്‍റ് സമ്മര്‍ദ്ധം ശക്തമാകുന്നു. പഞ്ചാബ് പ്രവിശ്യയിലെ മുസ്ളിം ഭൂരിപക്ഷ പ്രദേശമായ നയ്യ സരബ്ബയിലെ ഗോസ്പൽ അസംബ്ലീസ് വിഭാഗത്തിന്റെ ഏക ദേവാലയമാണ് സര്‍ക്കാരില്‍ നിന്നും ഭീഷണി നേരിടുന്നത്. ദേവാലയത്തിൽ നിന്നും മതപരമായ എല്ലാ വസ്തുവകകളും നീക്കം ചെയ്യണമെന്നാണ് കഴിഞ്ഞ ദിവസം അധികൃതര്‍ക്ക് ലഭിച്ച ഗവൺമെൻറ് നിർദ്ദേശം. അനേകം വിശ്വാസികളുടെ അദ്ധ്വാനമായ ദേവാലയം എന്നെന്നേക്കുമായി അടച്ചുപൂട്ടുവാനാണ് അധികൃതര്‍ ശ്രമം നടത്തുന്നതെന്ന് ന്യൂനപക്ഷ സംരക്ഷണ യൂണിയൻ കൗൺസിലറും ഇടവകാംഗവുമായ റഫാഖത്ത് മസിഹ പറഞ്ഞു.

നേരത്തെ ഗവണ്‍മെന്‍റ് സമ്മര്‍ദ്ധത്തെ തുടര്‍ന്നു ദേവാലയം താത്ക്കാലികമായി അടച്ചിരിന്നു. ഇതിന് പിന്നാലെ കടുത്ത പീഡനങ്ങളാണ് ക്രൈസ്തവർക്ക് നേരെ ആരംഭിച്ചത്. ഈ സംഭവങ്ങളുടെ മധ്യേയാണ് ദേവാലയത്തില്‍ സ്ഥിതി ചെയ്യുന്ന മതപരമായ എല്ലാ രൂപങ്ങളും നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. മുസ്ലിം പ്രദേശത്ത് ദേവാലയം അനുവദിക്കില്ലായെന്നാണ് ഇസ്ലാം മതസ്ഥര്‍ പറയുന്നത്. സര്‍ക്കാരില്‍ നിന്നും ഇസ്ലാമിക വിശ്വാസികളില്‍ നിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഫൈസലാബാദിലെ നാൽപതോളം ക്രൈസ്തവ കുടുംബങ്ങൾ സ്വഭവനങ്ങളിലാണ് പ്രാര്‍ത്ഥനകള്‍ നടത്തി വരുന്നത്. മതസ്വാതന്ത്ര്യമനുവദിക്കാത്ത പാക്കിസ്ഥാനിൽ ക്രൈസ്തവരുടെ നിലനിൽപ്പ് ഓരോ ദിവസവും ചോദ്യചിഹ്നമായി മാറുകയാണ്.


Related Articles »