News - 2024

പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി അന്തരിച്ചു

സ്വന്തം ലേഖകന്‍ 07-07-2018 - Saturday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ പ്രസിഡന്‍റും ഫ്രഞ്ച് കര്‍ദ്ദിനാളുമായ ഷോണ്‍ ലൂയി ട്യൂറാന്‍ അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് അസുഖത്തിനു ചികിത്സയിലായിരുന്ന കര്‍ദ്ദിനാള്‍ ഇന്നലെയാണ് ദിവംഗതനായത്. 75 വയസ്സായിരിന്നു. വിവിധ മതങ്ങളുമായുള്ള സഭയുടെ സംവാദപാതയില്‍ 11 വര്‍ഷക്കാലം സേവനം ചെയ്ത കര്‍ദ്ദിനാള്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പ്രതിനിധികളുമായി പ്രത്യേകം ചര്‍ച്ചകള്‍ തന്നെ നടത്തിയിരിന്നു. അടുത്തിടെ തീവ്ര മുസ്ലിം ഭൂരിപക്ഷ രാജ്യമായ സൗദി സന്ദര്‍ശിച്ച് സല്‍മാന്‍ രാജാവുമായി കര്‍ദ്ദിനാള്‍ കൂടിക്കാഴ്ച നടത്തിയിരിന്നു. 2013 മാര്‍ച്ച് 13ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയിയായിരുന്നു.

1975 മുതല്‍ വത്തിക്കാന്‍റെ നയന്ത്രവിഭാഗത്തില്‍ പ്രവര്‍ത്തിച്ചുപോന്ന അദ്ദേഹത്തെ 1990-ല്‍ മെത്രാപ്പോലീത്ത സ്ഥാനത്തേയ്ക്കും വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറിയായും നിയമിച്ചു. 2003-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദത്തിലേയ്ക്ക് ഉയര്‍ത്തി. തുടര്‍ന്ന് വത്തിക്കാന്‍ ലൈബ്രറിയുടെ ഉത്തരവാദിത്ത്വവും സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ പദവിയും നിര്‍വ്വഹിച്ചുകൊണ്ടിരിക്കെ 2007-ല്‍ മുന്‍പാപ്പാ ബെനഡിക്ട് പതിനാറാമന്‍ അദ്ദേഹത്തെ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ നിയമിക്കുകയായിരിന്നു. രണ്ടു മാസം മുന്‍പുവരെ ശുശ്രൂഷാ ജീവിതത്തില്‍ സജീവമായിരിന്നു. കര്‍ദ്ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി.


Related Articles »