India - 2024

സ്വവര്‍ഗ ബന്ധത്തിനു പരിരക്ഷ നല്‍കുന്നത് ദൈവീക പദ്ധതികള്‍ക്ക് വിരുദ്ധം: കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 14-07-2018 - Saturday

കോട്ടയം: സ്വവര്‍ഗ ബന്ധത്തിനു നിയമപരിരക്ഷ നല്‍കിയാല്‍ രാജ്യം പിന്തുടര്‍ന്നുവന്ന സാന്മാര്‍ഗികതയുടെ അന്തസത്തയ്ക്കു പ്രഹരമാകുമെന്നും അതു ദൈവത്തിന്റെയും പ്രകൃതിയുടെയും മനുഷ്യന്റെയും നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ്. സ്വവര്‍ഗ അനുരാഗത്തിനോടൊപ്പം മയക്കുമരുന്നിന്റെ ഉപയോഗവും ലൈഗിക അരാജകത്വവും പെരുകാന്‍ ഇടവരുത്തും. ട്രാന്‍സ്ജന്‍ഡറില്‍നിന്നും വ്യത്യസ്തമാണ് സ്വവര്‍ഗബന്ധം. ഇതൊരു മാനസിക വൈകല്യമായി കണ്ട് അവര്‍ക്കു ചികിത്സയും കൗണ്‍സലിംഗും നല്‍കുകയാണു വേണ്ടതെന്നും കേന്ദ്രസമിതി അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ജോസ് മേനാച്ചേരി, പ്രഫ. ജോയി മുപ്രപ്പള്ളി, സാജു അലക്‌സ്, സെലിന്‍ സിജോ, ആന്റണി കെ.ജെ., പ്രഫ. ജോസുകുട്ടി ഒഴുകയില്‍, പ്രഫ. ജാന്‍സന്‍ ജോസഫ്, ബിജു കുണ്ടുകുളം, ജോര്‍ജ് കോയിക്കല്‍, മോഹന്‍ ഐസക്ക്, തോമസ് പീടികയില്‍, ബെന്നി ആന്റണി, ആന്റണി എല്‍. തൊമ്മാന, പീറ്റര്‍ ഞരളക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »