India - 2024

അല്‍ഫോന്‍സ തീര്‍ത്ഥാടനത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം

സ്വന്തം ലേഖകന്‍ 05-08-2018 - Sunday

കുടമാളൂര്‍: ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് നേതൃത്വം നല്‍കിയ അല്‍ഫോന്‍സ തീര്‍ത്ഥാടനത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം. പുലര്‍ച്ചെ അഞ്ചു മുതല്‍ വിവിധ സമയങ്ങളില്‍ ആരംഭിച്ച തീര്‍ത്ഥാടനം കിലോമീറ്ററുകള്‍ പിന്നിട്ടു കുടമാളൂര്‍ പള്ളിയില്‍ എത്തിചേര്‍ന്നു. കുടമാളൂര്‍ മേഖലയുടെ തീര്‍ത്ഥാടനം രാവിലെ ആറിനു വിവിധ ഇടവകകളില്‍നിന്ന് ആരംഭിച്ചു. പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പല്‍ ജംഗ്ഷനില്‍ സംഗമിച്ച ശേഷം 7.30ന് ജന്മഗൃഹത്തിലെത്തി. തുടര്‍ന്ന് ഫൊറോനാ വികാരി ഫാ.ഏബ്രഹാം വെട്ടുവയലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. അനീഷ് കുടിലില്‍ സന്ദേശം നല്‍കി.

കോട്ടയ്ക്കുപുറത്തുനിന്നും വെട്ടിമുകളില്‍നിന്നും അതിരന്പുഴയില്‍നിന്നും ആരംഭിച്ച അതിരന്പുഴ മേഖലാ തീര്‍ഥാടനങ്ങള്‍ ആര്‍പ്പൂക്കര അന്പലക്കവലയില്‍ ഒത്തുചേര്‍ന്ന് 9.30ന് ജന്മഗൃഹത്തിലെത്തി. ഫൊറോനാ വികാരി ഫാ. സിറിയക് കോട്ടയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കി. തുടര്‍ന്നു കോട്ടയം, നെടുങ്കുന്നം, മണിമല, തൃക്കൊടിത്താനം, എടത്വ, ആലപ്പുഴ, ചന്പക്കുളം, പുളിങ്കുന്ന്, ചങ്ങനാശേരി, തുരുത്തി, അമ്പൂരി, തിരുവനന്തപുരം, കൊല്ലം, ആയൂര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ വിവിധ സമയങ്ങളില്‍ എത്തിച്ചേര്‍ന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പണം വിവിധ സമയങ്ങളില്‍ നടന്നു.


Related Articles »