India - 2024

ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഭൂമിദാനം ചെയ്യുവാന്‍ ബെഡൂര്‍ ഇടവക

സ്വന്തം ലേഖകന്‍ 22-08-2018 - Wednesday

ബെഡൂര്‍: ഭൂരഹിതരായ പത്തു കുടുംബങ്ങള്‍ക്ക് ഓണസമ്മാനമായി ഭൂമിദാനം ചെയ്യുവാന്‍ കാസര്‍ഗോഡ് ബെഡൂര്‍ സെന്റ് ജോസഫ്‌സ് ഇടവക ഒരുങ്ങുന്നു. കഴിഞ്ഞ 19ന് ചേര്‍ന്ന പ്രത്യേക പൊതുയോഗമാണ് ഇടവകയുടെ ഒരേക്കര്‍ സ്ഥലം പത്ത് സെന്റ് വീതം ഭൂരഹിത കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിനായി നല്‍കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്. തലശേരി അതിരൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കാണ് ഗുണഭോക്താവിനെ തെരഞ്ഞെടുക്കാനുള്ള ചുമതല.

ജാതി മത ഭേദമന്യേ അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കും. സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകളുടെ സ്കീമില്‍ വീട് ലഭിച്ചിട്ടും ഭൂമിയില്ലാതെ വിഷമിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ടയ്ക്കു സമീപത്തെ ബെഡൂരില്‍ മെയിന്‍ റോഡില്‍‌ നിന്ന് കേവലം 500 മീറ്റര്‍ മാറിയാണ് ഈ നിരപ്പായ സ്ഥലം. ഇവിടേക്ക് ആവശ്യമായ കുടിവെള്ളത്തിനും വൈദ്യുതിക്കും ഇടവക തന്നെ സൗകര്യമൊരുക്കി നല്‍കുമെന്ന് വികാരി ഫാ. മാത്യു പയ്യനാട്ട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447363173.


Related Articles »