India - 2024

എട്ടാമത് അന്താരാഷ്ട്ര സുറിയാനി സമ്മേളനം ശനിയാഴ്ച മുതല്‍ കോട്ടയത്ത്

സ്വന്തം ലേഖകന്‍ 04-09-2018 - Tuesday

കോട്ടയം: എട്ടാമത് അന്താരാഷ്ട്ര സുറിയാനി സമ്മേളനം കോട്ടയം സെന്റ് എഫ്രേംസ് എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (സീരി) ശനിയാഴ്ച (08/09/18) ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സുറിയാനി പണ്ഡിതരും ഗവേഷകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും. പ്രഭാഷണങ്ങള്‍, ചര്‍ച്ച, ആരാധന, തീര്‍ത്ഥാടനം, പഠനയാത്രകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമ്മേളനത്തോടനുബന്ധിച്ചു ക്രമീകരിക്കുന്നത്. സമ്മേളനം 16 വരെ നീളും.

സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ജോസഫ് മാര്‍ ബര്‍ണാബാസ്, ഡോ. മാര്‍ അപ്രേം തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ, മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ പ്രതിനിധികളെ സന്ദര്‍ശനവേളകളില്‍ വിവിധ കേന്ദ്രങ്ങളില്‍ അഭിസംബോധന ചെയ്യും.


Related Articles »