Purgatory to Heaven - March 2018

ശുദ്ധീകരണസ്ഥലത്തിലേക്ക് ഇറങ്ങി ചെല്ലുന്ന പരിശുദ്ധ അമ്മ

സ്വന്തം ലേഖകന്‍ 01-03-2016 - Tuesday

“ആഴിയിലെ അലകളിലും ഊഴിയിലും എല്ലാ ജനതകളിലും രാജ്യങ്ങളിലും എനിക്ക് ആധിപത്യം ലഭിച്ചു” (പ്രഭാഷകന്‍ 24:6)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-3

ശുദ്ധീകരണസ്ഥലത്തെ വേദനകളെ അലകള്‍ എന്ന് വിളിക്കുന്നു, കാരണം അവ താത്ക്കാലികമാണെന്ന് നമ്മുക്കറിയാം. നരകത്തിലെ വേദനകള്‍ ഒരിക്കലും അവസാനിക്കുന്നില്ല, അതിനാല്‍ അവയെ അവയെ സമുദ്രത്തിലെ തിരമാലകളെന്നു വിളിക്കുന്നു, കാരണം അവ അത്രമേല്‍ കഠിനമാണ്. ഇപ്രകാരം സഹനങ്ങള്‍ അനുഭവിക്കുന്ന ആത്മാക്കളെ പരിശുദ്ധ അമ്മ സന്ദര്‍ശിക്കുകയും ആശ്വാസം പകരുകയും ചെയ്യുന്നു.

(സിയെന്നായിലെ വിശുദ്ധ ബെര്‍ണാഡിന്‍)

വിചിന്തനം: ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ പീഡിപ്പിക്കുന്ന അഗ്നിജ്വാലകളെ ശമിപ്പിക്കുന്നതിനായി പരിശുദ്ധ അമ്മ സഹനങ്ങളുടെ സമുദ്രത്തിലേക്ക്‌ ഇറങ്ങുന്നു. അവിടത്തെ ആത്മാക്കള്‍ക്ക് വേണ്ടി പരിശുദ്ധ അമ്മയോട് അപേക്ഷിക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »