India - 2024

ദൈവസ്‌നേഹത്തില്‍ ആഴപ്പെടണം: മാര്‍ മാത്യു മൂലക്കാട്ട്

സ്വന്തം ലേഖകന്‍ 21-09-2018 - Friday

കോട്ടയം: ദൈവസ്‌നേഹത്തിലും കാരുണ്യജീവിതശൈലിയിലും ആഴപ്പെടണമെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ നേതൃത്വത്തില്‍ കോതനല്ലൂര്‍ തൂവാനിസയില്‍ ആരംഭിച്ച 18ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ മാത്യു മൂലക്കാട്ട്. രക്ഷയിലേക്കുള്ള വഴി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേതുമാണ്. പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും സഹോദരരില്‍ ദൈവത്തെ ദര്‍ശിക്കാന്‍ കഴിയുന്‌പോഴാണ് െ്രെകസ്തവ ജീവിതം അര്‍ഥപൂര്‍ണമാകുന്നതെന്നും മാര്‍ മൂലക്കാട്ട് ഉദ്‌ബോധിപ്പിച്ചു.

ഫാ. ജേക്കബ് മുല്ലൂരിന്റെ നേതൃത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ഫാ. ജോമോന്‍ കൊച്ചുകണിയാപറന്പില്‍ വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഇന്നു രാവിലെ 10ന് വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. തോമസ് കുമളി വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.


Related Articles »