India - 2024

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ ദൈവത്തെ നോക്കി ജീവിച്ച പുണ്യാത്മാവ്: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

സ്വന്തം ലേഖകന്‍ 11-10-2018 - Thursday

രാമപുരം: ഭൗതികനേട്ടത്തെ ലക്ഷ്യംവയ്ക്കാതെ എളിമയോടെ ദൈവത്തെ നോക്കി ജീവിച്ച പുണ്യത്മാവാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെന്നു സീറോ മലബാര്‍സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. രാമപുരം ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഈ എളിമയും ദൈവാശ്രയ ബോധവും പാവപ്പെട്ടവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാനും അതുവഴി അവരുടെ ജീവിത നിലവാരം ഉയര്‍ത്തുവാനും കാരണമായതായതെന്നും ബിഷപ്പ് പറഞ്ഞു. ഇന്നലെ രാവിലെ ഒന്പതിനു ഫാ. ജോര്‍ജ് പറന്പിത്തടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ഇന്നു വൈകുന്നേരം നാലിനു മാണ്ഡ്യാ രൂപത മെത്രാന്‍ മാര്‍ ആന്റണി കരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.


Related Articles »