Purgatory to Heaven. - March 2025

ശുദ്ധീകരണസ്ഥലം- ഭൂമിയില്‍ തങ്ങളുടെ സമയം നഷ്ടപ്പെടുത്തിയവര്‍ക്കുള്ള അടിയന്തിര കവാടം

സ്വന്തം ലേഖകന്‍ 13-03-2024 - Wednesday

“നീ ഓരോ പ്രവര്‍ത്തിയും ചെയ്യുമ്പോള്‍ നിന്റെ ജീവിതാന്ത്യത്തെപ്പറ്റി ഓര്‍ക്കുക, എന്നാല്‍ നീ പാപം ചെയ്യുകയില്ല” (പ്രഭാഷകന്‍ 7:36).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-13

ശുദ്ധീകരണ സ്ഥലത്ത്‌ സഹനമനുഭവിക്കുന്നവരും, നിത്യേന സഭ പ്രാര്‍ത്ഥിക്കുന്നവരുമായ ഒരു നല്ല വിഭാഗം ആത്മാക്കളും അവിടെ പോകേണ്ടവരല്ല. ഭൂമിയിലെ സഹനങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കും ശേഷം വീണ്ടും ഇതിലും കഠിനമായ സഹനങ്ങള്‍ക്കായി ശുദ്ധീകരണസ്ഥലത്തേക്ക് നമ്മെ അയക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. ഭൂമിയിലെ യാതനകള്‍ക്ക് ശേഷം നേരെ ദൈവത്തിങ്കലേക്ക് പോകുവാന്‍ ആവശ്യമായ വരദാനം നമുക്കെല്ലാവര്‍ക്കും ലഭിച്ചിരിക്കുന്നു.

ഭൂമിയില്‍ തങ്ങളുടെ സമയം നഷ്ടപ്പെടുത്തിയവര്‍ക്ക് പെട്ടെന്ന്‍ തന്നെ സ്വര്‍ഗ്ഗത്തിലേക്ക്‌ പ്രവേശിക്കുവാനുള്ള ഒരു അടിയന്തിര കവാടമാണ് ശുദ്ധീകരണസ്ഥലം. എന്നിരുന്നാലും, ഒഴിവാക്കലിന് വേണ്ടി ദൈവം പരിഗണിക്കുന്നത് ഒരു വ്യവസ്ഥയായി തീര്‍ന്നു. സ്വര്‍ഗ്ഗത്തിലേക്ക്‌ നേരെപോകേണ്ടതിനു വേണ്ട വ്യവസ്ഥ ഒഴിവാക്കലായി തീര്‍ന്നു.

(ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ പ്രബോധനങ്ങള്‍ തര്‍ജ്ജമ ചെയ്ത ജെര്‍മ്മന്‍ പുരോഹിതനും ഗ്രന്ഥ രചയിതാവുമായഡോ. ഹ്യൂബെര്‍ട്ട് വാന്‍ ഡിക്ക്, ഒ.ആര്‍.സി)

വിചിന്തനം:

കത്തോലിക്കാ പ്രബോധനമനുസരിച്ച് ദൈവേഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുവാനും, ദൈവം ദത്തെടുത്ത ദൈവത്തിന്റെ നല്ല മക്കളായിതീരുവാനും, ദൈവീക പ്രകൃതത്തിലും, അവിടുത്തെ നിത്യജീവിതത്തിലും പങ്കാളികളാകുവാനുമായി ദൈവം നമുക്ക്‌ നല്‍കുന്ന സഹായമാണ് വരദാനം.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »