News - 2024

റൊമാനിയ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 12-01-2019 - Saturday

വത്തിക്കാന്‍ സിറ്റി: യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തെ ഏറ്റവും മുറുകെ പിടിക്കുന്ന രാജ്യമായ റൊമാനിയ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ഒരുങ്ങുന്നു. മേയ് 31 മുതല്‍ ജൂണ്‍ രണ്ടുവരെ ആയിരിക്കും പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം നടക്കുക. മ്യെര്കു റിയ ചിയുക് സിറ്റിയിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം, തലസ്ഥാനമായ ബുക്കാറെസ്റ്റ്, കിഴക്കന്‍ നഗരമായ യാഷി, ട്രാന്‍സില്‍വാനിയയിലെ ബ്ലാഷ്, എന്നിവിടങ്ങളില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തും.

'നമുക്ക് ഒരുമിച്ചു നടക്കാം' എന്നതാണ് സന്ദര്‍ശനത്തിന്റെ ആപ്ത വാക്യം. കന്യാമറിയത്തിന്റെ സംരക്ഷണത്തില്‍ റൊമാനിയന്‍ ജനത നടക്കുന്നതാണ് അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ലോഗോ. 1999-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ആദ്യമായി റൊമാനിയ കാല്‍ കുത്തിയ പാപ്പ. അടുത്തിടെ പ്രമുഖ ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്‍റര്‍ നടത്തിയ പഠനത്തില്‍ ഏറ്റവും ശക്തമായ ദൈവാഭിമുഖ്യമുള്ള യൂറോപ്യന്‍ ക്രൈസ്തവ രാഷ്ട്രമായി റൊമാനിയായെ തിരഞ്ഞെടുത്തിരിന്നു.

അന്‍പത്തിയഞ്ചു ശതമാനം റൊമാനിയക്കാരും ഉയര്‍ന്ന ദൈവാഭിമുഖ്യം ഉള്ളവരാണെന്നാണ് പ്യൂ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് പ്രകാരം 64 ശതമാനം റൊമാനിയക്കാരും ഉറപ്പായും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. തങ്ങളുടെ ജീവിതത്തില്‍ വിശ്വാസത്തിന് പ്രാധാന്യം കൊടുക്കുന്നവര്‍ 50 ശതമാനമാണ്.


Related Articles »