News - 2024

പാപ്പയുടെ യു‌എ‌ഇ സന്ദര്‍ശനം: വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സ്വന്തം ലേഖകന്‍ 01-02-2019 - Friday

അബുദാബി: ഫ്രാന്‍സിസ് പാപ്പയുടെ ചരിത്രപരമായ അറേബ്യന്‍ സന്ദര്‍ശനത്തിനു ഒരു ദിവസം ശേഷിക്കേ ഒരുക്കങ്ങള്‍ സജീവമായി. ഫെബ്രുവരി മൂന്ന്‍ മുതല്‍ അഞ്ചുവരെയാണ് അപ്പസ്തോലിക സന്ദര്‍ശനം നടക്കൂന്നത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ബു​ദാ​ബി സഈ​ദ് സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെത്തുന്ന വിശ്വാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചു അറേബ്യന്‍ വികാരിയാത്ത് പുറത്തുവിട്ട വിശദാംശങ്ങള്‍ വായനക്കാരുടെ അറിവിലേക്ക്.

പ്രവേശന ടിക്കറ്റും യാത്രാ ടിക്കറ്റും നിര്‍ബന്ധം ‍

പ്ര​വേ​ശ​നടി​ക്ക​റ്റും യാ​ത്രാടി​ക്ക​റ്റും കരുതാത്തവര്‍ക്ക് യാതൊരു കാരണവശാലും സ്ഥലത്തേക്ക് പ്ര​വേ​ശനം ഉ​ണ്ടാ​കി​ല്ല. യു​എ​ഇ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹ​ബ്ബുക​ളി​ൽ നി​ന്നും സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ ഷ​ട്ടി​ൽ സ​ർ​വീ​സു​ക​ൾ സ്പോ​ർ​ട്സ് സി​റ്റി​യി​ലേ​ക്ക് ഉ​ണ്ടാ​കും. കുര്‍ബാനയ്‌ക്കെത്തുന്ന വിശ്വാസികള്‍ നിര്‍ദിഷ്ട ഹബുകളില്‍ നേരത്തെയെത്തി സര്‍ക്കാരിന്റെ സൗജന്യ ബസുകളില്‍ കയറി സ്‌റ്റേഡിയത്തിലെത്തണം.

അബുദാബിയിൽ അൽഐൻ ഹെസ്സ ബിൻ സായിദ് സ്ട്രീറ്റ് പാർക്കിങ്ങ്, ഡെൽമ സ്ട്രീറ്റ്, നേഷൻ ടവർ, മുസഫ എമിറേറ്റ്സ് ഡ്രൈവിങ് സ്കൂൾ പരിസരം, റുവൈസ് ഹൗസിങ് കോംപ്ലക്സിന് എതിർവശം, എന്നിവിടങ്ങളിൽ നിന്നാണ് ബസ് പുറപ്പെടുക. ദുബായിൽ വണ്ടർലാൻഡ്, സഫ പാർക്ക്, ഖിസൈസ് പോണ്ട് പാർക്ക്, അൽനഹ്ദ, ജബൽഅലി എന്നിവിടങ്ങളിൽ നിന്നും ബസ് പുറപ്പെടും. അതേസമയം, ഷാർജയിൽ നിന്നുള്ളവർ ദുബായിലെ 76 സ്ട്രീറ്റിൽ നിന്നാണ് ബസ് കയറേണ്ടത്.

വിശുദ്ധ കുര്‍ബാനയ്ക്ക് പ്രവേശനം നല്‍കികൊണ്ടുള്ള ടി​ക്ക​റ്റില്‍ എ​ത്തേ​ണ്ട സ്ഥ​ല​ത്തി​ന്‍റെ വി​വ​ര​വും സ​മ​യ​വും ഉ​ണ്ടാ​യി​രി​ക്കും. ആ​വ​ശ്യ​മാ​യ അ​ക്സ​സ് ഹ​ബ് ടി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്തുമ്പോൾ തന്നെ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കിയിരിന്നു. നേരത്തെ തിരഞ്ഞെടുത്ത ഹ​ബ് ഇനി മാ​റ്റാ​നാ​കി​ല്ല. സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ഹബ്ബില്‍ വ​രു​ന്ന​വ​ർ​ക്ക് യാ​സ് ഗേ​റ്റ്‌​വേ അ​ക്സ​സ് ഹ​ബ് എ​ന്നെ​ഴു​തി​യ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ർ​ക്കും യാ​ത്രാ ടി​ക്ക​റ്റും അ​ക്സ​സ് ഹ​ബ് ടി​ക്ക​റ്റു നിര്‍ബന്ധമായും വേ​ണം.

ഭക്ഷണവും വെള്ളവും ‍

പാപ്പ ബലിയര്‍പ്പിക്കുന്ന സ്‌റ്റേഡിയത്തിന് പുറത്തെ സുരക്ഷാ പരിശോധന ഗേറ്റ് വരെ ഭക്ഷണവും കുടിവെള്ളവും കൊണ്ടുവരാന്‍ അനുമതിയുണ്ട്. അതേസമയം സ്റ്റേഡിയത്തിനുള്ളിലേക്ക് ഭക്ഷണം പ്രവേശിക്കാന്‍ അനുവദിക്കില്ല. സുരക്ഷാ പരിശോധന കഴിഞ്ഞ് അകത്തുകടന്നാൽ രാവിലെ 8 വരെയും കുർബാന കഴിഞ്ഞും ലഘുഭക്ഷണം സ്റ്റേഡിയത്തിൽ ലഭ്യമാകും. വിശ്വാസികള്‍ക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങള്‍ക്കും സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സൗകര്യമുണ്ട്.

വയോധികര്‍ക്കും ഗര്‍ഭിണികള്‍ക്കും പരിഗണന

ഗർഭിണികൾ, വയോധികര്‍, വൈകല്യമുള്ളവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേക സൗകര്യമുണ്ട്. വീൽ ചെയറിലുള്ളവർക്ക് അനുയോജ്യമായ ബസിലായിരിക്കും യാത്ര.

അല്പ ദൂരം നടക്കണം

ഗ്രാൻഡ് മോസ്ക്, ബത്തീൻ എയർപോർട്ട് റോഡ് പരിസരങ്ങളിലായി എത്തിച്ചേരുന്ന വിശ്വാസികള്‍ 500 മീറ്റർ മുതൽ 2 കിലോമീറ്റർ അകലത്തിലുള്ള സ്റ്റേഡിയത്തിലേക്ക് നടന്നുവരണം.

സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പര്‍

പേപ്പല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും +971-4-3179333 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സതേണ്‍ അറേബ്യന്‍ വികാരിയാത്ത് കൈക്കാര്യം ചെയ്യുന്ന ഈ നമ്പറില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. ഇത് കൂടാതെ മാര്‍പാപ്പയുടെ പരിപാടികള്‍ക്കെത്തുന്ന വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കായി പ്രത്യേക ടെലിഫോണ്‍ സഹായം യു‌എ‌ഇ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, മലയാളം അടക്കമുള്ള ഭാഷകളില്‍ ടെലിഫോണ്‍ സഹായം ലഭ്യമാകും. ഇതിന് നേതൃത്വം നല്‍കുന്നത് മലയാളി ഉടമസ്ഥതയിലുള്ള ജേക്കബ്‌ സണ്‍സ് കമ്പനിയാണെന്നത് ശ്രദ്ധേയമാണ്.


Related Articles »