India - 2025
റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍ സീറോ മലബാര്‍ സഭ കൂരിയ ചാന്‍സലര്‍
സ്വന്തം ലേഖകന്‍ 08-02-2019 - Friday
കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലറായി റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍ ചുമതലയേറ്റു. കൂരിയ ചാന്‍സലറായിരുന്ന റവ.ഡോ. ആന്റണി കൊള്ളന്നൂരിന്റെ പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണു റവ.ഡോ. വിന്‍സന്റ് ചെറുവത്തൂരിന്റെ നിയമനം. റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തിലാണു പുതിയ വൈസ് ചാന്‍സലര്‍. കൂരിയ വൈസ് ചാന്‍സലറായി സേവനം ചെയ്തുവന്ന റവ. ഡോ. ചെറുവത്തൂര്‍ തൃശൂര്‍ അതിരൂപതയിലെ മച്ചാട് ഇടവകാംഗമാണ്.
ചെറുവത്തൂര്‍ പരേതരായ ആന്റണി മാസ്റ്ററിന്റെയും മേരി ടീച്ചറിന്റെയും മകനായ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍ 1991 ല്‍ പൗരോഹിത്യം സ്വീകരിച്ചു. ബംഗളൂരുവിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ്, റോമിലെ ഉര്‍ബാനിയാന പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ്, പാസ്റ്ററല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റ് എന്നിവ നേടി. അതിരൂപതയുടെ വൈസ് ചാന്‍സലര്‍, നോട്ടറി, വിവാഹ കോടതിയിലെ അഡ്ജുഡന്റ് ജുഡീഷല്‍ വികാരി, ജഡ്ജ്, ബുള്ളറ്റിന്‍ എഡിറ്റര്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.
വൈസ് ചാന്‍സലറായി നിയമിതനായ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ താമരശേരി രൂപതയിലെ വാളൂക്ക് ഇടവകാംഗമാണ്. റോമിലെ പൊന്തിഫിക്കല്‍ ഹോളിക്രോസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു ലത്തീന്‍ കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ്, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു പൗരസ്ത്യ കാനന്‍നിയമത്തില്‍ ലൈസന്‍ഷ്യേറ്റ്, ഡോക്ടറേറ്റ് എന്നിവ നേടി. രൂപത വൈദിക സമിതി സെക്രട്ടറി, പിആര്‍ഒ, വൈദിക ക്ഷേമകാര്യ സമിതി സെക്രട്ടറി, ഡിഗ്രി വൈദികവിദ്യാര്‍ഥികളുടെ ആനിമേറ്റര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.