India - 2025
പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും
സ്വന്തം ലേഖകന്‍ 23-02-2019 - Saturday
ചാലക്കുടി: പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ സമാപിക്കുവാനിരിക്കെ വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു. മൂന്നാംദിവസമായ ഇന്നലെ പ്രസിദ്ധ വചനപ്രഘോഷകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വചനസന്ദേശം നല്‍കി. ജീവിതത്തില്‍ ഉണ്ടാകുന്ന സഹനങ്ങള്‍ യേശുവിന്റെ പീഡാസഹനത്തോടു ചേര്‍ത്തു കാഴ്ചവയ്ക്കുന്ന പ്രാര്‍ത്ഥനയാക്കി ലോകരക്ഷയ്ക്കുവേണ്ടി സംഭാവന ചെയ്യണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഫാ. പോള്‍ പള്ളിച്ചാന്‍കുടി, ഫാ. വര്‍ഗീസ് കൊറ്റാംപറമ്പില്‍, ബ്രദര്‍ ബേബി ജോണ്‍, ഫാ. മാത്യു ഇലവുങ്കല്‍ എന്നിവര്‍ വചനപ്രഘോഷണം നടത്തി. ഇന്നു ഫാ. എറമ്പില്‍, ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ജോഷി കൊച്ചുകുടിയാറ്റില്‍, ഫാ. ജോജോ മാരിപ്പാട്ട് എന്നിവര്‍ വചനശുശ്രൂഷ നടത്തും. ദിവ്യബലിക്കു ബിഷപ്പ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ കാര്‍മികത്വം വഹിക്കും.